Breaking News

Trending right now:
Description
 
Oct 27, 2015

ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എ.ടി.എം വരുന്നു

image ആലപ്പുഴ: ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ അടക്കം എല്ലാ ഡിപ്പോകളിലും എ.ടി.എം സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നു സി.എം.ഡി ആന്റണി ചാക്കോ. കെ.എസ്.ആര്‍.ടി.സി സ്റ്റേഷനില്‍ വിവിധ ബാങ്കുകളുടെ എ.ടി.എമ്മുകള്‍ സ്ഥാപിക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടിരുന്നതിന്റെ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ബസ് സ്‌റ്റേഷനില്‍ സ്ഥാപിക്കുന്ന എ.ടി.എമ്മുകള്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രയോജനപ്പെടുമെന്നു ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം പൊതുസ്ഥലങ്ങളില്‍ ഒന്നിലേറെ എ.ടി.എമ്മുകള്‍ ഉള്ളതാണ് പല കാരണങ്ങളാലും ഉചിതം. ദീര്‍ഘനാളുകളായി ഈ ആവശ്യം ടി.ആര്‍.എ ഉന്നയിക്കുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നിലവിലുള്ള പെരുമാറ്റച്ചട്ട കാലാവധി അവസാനിക്കുന്ന മുറയ്ക്ക് തുടക്കത്തില്‍ ഇരുപതു ഡിപ്പോകളില്‍ എ.ടി.എമ്മുകള്‍ ആരംഭിക്കാനാണ് നടപടിയെന്നറിയുന്നു. ഇതിനായി ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.