Breaking News

Trending right now:
Description
 
Oct 27, 2015

സര്‍വീസിനായി ആംബുലന്‍സ്; ഡ്രൈവേഴ്‌സ് ക്ലബിന് കൈമാറി

image ആലപ്പുഴ: തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ കുടുംബം സാമൂഹിക ഉത്തരവാദിത്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനസേവനത്തിനായി സമര്‍പ്പിക്കുന്ന ആംബുലന്‍സ് 2015 ഒക്ടോബര്‍ 26 തിങ്കളാഴ്ച കൈമാറി. എടത്വ ശുഭയാത്ര ഡ്രൈവേഴ്‌സ് ക്ലബിനാണ് ആംബുലന്‍സ് നല്കിയത്.

പരേതനായ കരിക്കംപള്ളില്‍ വര്‍ക്കി ജോസഫിന്റെ (കുട്ടച്ചന്‍) ഓര്‍മ്മയ്ക്കായി മകന്‍ സജി കരിക്കംപള്ളില്‍ പൂര്‍ണസജ്ജമാക്കി സംഭാവന ചെയ്ത ആംബുലന്‍സിന്റെ താക്കോല്‍ദാനം മാതാവ് തങ്കമ്മ ജോസഫ് നിര്‍വഹിച്ചു. ചെക്കിടിക്കാട് തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ മീറ്റിംഗ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ക്ലബ് പ്രസിഡന്റ് എന്‍.എസ്.ജയപ്രകാശ് ആംബുലന്‍സ് ഏറ്റുവാങ്ങി. ടി.ജെ.വര്‍ക്കി, ജേക്കബ് ചാക്കോ, തോമസ് മത്തായി കരിക്കംപള്ളില്‍, ജേക്കബ് സെബാസ്റ്റ്യന്‍, ഫാ. ജോബി കരിക്കംപള്ളില്‍ കപ്പുച്ചിന്‍, ഫാ. ടോണി കാട്ടാമ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ ദേവാലയ വികാരി ഫാ. ജോര്‍ജ് കൊച്ചുപറമ്പില്‍ ആശീര്‍വാദ കര്‍മ്മം നിര്‍വഹിച്ചു.

ശുഭയാത്ര ഡ്രൈവേഴ്‌സ് ക്ലബ് നിയന്ത്രിക്കുന്ന ആംബുലന്‍സ് സര്‍വീസിനായി ബന്ധപ്പെടാനുള്ള മൊബൈല്‍: 9497113108, 9061810080

ഫോട്ടോ: തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ കുടുംബം സാമൂഹിക ഉത്തരവാദിത്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടത്വ ശുഭയാത്ര ഡ്രൈവേഴ്‌സ് ക്ലബിന് സംഭാവന ചെയ്ത ആംബുലന്‍സിന്റെ താക്കോല്‍ ക്ലബ് പ്രസിഡന്റ് എന്‍.എസ്.ജയപ്രകാശിന് തങ്കമ്മ ജോസഫ് കൈമാറുന്നു.