Breaking News

Trending right now:
Description
 
Dec 23, 2012

ഓസ്‌ട്രേലിയയില്‍നിന്നുളള വിനോദസഞ്ചാരികള്‍ക്കായി ട്രൂ ഗെറ്റ്‌എവേ ഹോളിഡേയ്‌സ്‌

image
വിനോദസഞ്ചാരം മുഖ്യ വിനോദോപാധിയായി സ്വീകരിക്കുന്ന ഓസ്‌ട്രേലിയന്‍ ജനതയെ കേരളത്തിലേയ്‌ക്ക്‌ ആകര്‍ഷിക്കുന്നതിനായി ട്രൂ ഗെറ്റ്‌എവേ ഹോളിഡേയ്‌സ്‌ എന്ന പേരില്‍ മെല്‍ബണിലെ പ്രസ്റ്റണില്‍ (273, Gower Street, Preston, VIC - 3072) പ്രവര്‍ത്തനം തുടങ്ങി. ടൂറിസം വിക്ടോറിയയ്‌ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്‌തതാണ്‌ ഈ സ്ഥാപനം. 

ഇന്ത്യയുടെ ഏതു ഭാഗത്തേയ്‌ക്കും കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാരികളെ എത്തിക്കുന്നതിന്‌ ട്രൂ ഗെറ്റ്‌എവേ സഹായം നല്‌കും. കേരള സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയുടെ മുഴുവന്‍ പ്രയോജനവും സഞ്ചാരികള്‍ക്ക്‌ ലഭ്യമാക്കാനും സഹായിക്കും. കഴിഞ്ഞ ഒക്ടോബര്‍ 24-ന്‌ കേരള ടൂറിസം മന്ത്രി എ.പി. അനില്‍കുമാറാണ്‌ ട്രൂ ഗെറ്റ്‌ എവേ ഹോളിഡേയ്‌‌സ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.



വിമാനയാത്ര, താമസസൗകര്യം, വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍, കാര്‍ റെന്റല്‍ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സര്‍വവിവരങ്ങളും ട്രൂ ഗെറ്റ്‌ എവേയില്‍നിന്ന്‌ ലഭ്യമാണ്‌. വെബ്‌സൈററിന്റെ ഉദ്‌ഘാടനവും മന്ത്രി നിര്‍വഹിച്ചിരുന്നു. കേരള ടൂറിസം ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്റെ മുഴുവന്‍ സംവിധാനങ്ങളും ഈ പദ്ധതിക്കായി ഉപയോഗപ്പെടുത്തും. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ടൂറിസം ബന്ധങ്ങളില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന്‌ മന്ത്രി സൂചിപ്പിച്ചു. 

അനസ്‌മോന്‍ ചീരാന്‍ കുളങ്ങര, അയൂബ്‌ പറമ്പില്‍ എന്നിവരാണ്‌ ട്രൂ ഗെറ്റ്‌എവേ ഹോളിഡേയ്‌സ്‌ ഡയറക്ടര്‍മാര്‍.. 

For more details contact: anasck786@gmail.com






Tags: Australia, Tourism, Kerala, Kerala Tourism Development Corporation, KTDC, Tourism Minister A.P. Anilkumar, Kerala, God's Own Country, India Tourism, Melbourn, Preston