Breaking News

Trending right now:
Description
 
Oct 27, 2015

മാറ്റങ്ങൾ ഉൾക്കൊണ്ടു ഫൊക്കാന

ശ്രീകുമാർ ഉണ്ണിത്താൻ
image
ന്യൂജേർസി: മാറ്റങ്ങൾ ഉൾക്കൊണ്ട് ഫൊക്കാനാ അമേരിക്കന്മാലയാളികൾക്ക് പ്രിയപ്പെട്ട സംഘടന ആകുന്നു .ഫൊക്കാനയുടെ നോർത്ത്  അമേരിക്കയിലെ   മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ബൈലോയിൽ മാറ്റം വരുത്തുവാൻ ഫൊക്കാനാ നാഷണൽ കമ്മിറ്റി തീരുമാനിച്ചു .2015 ഒക്ടോബര് ഇരുപത്തി നാലാം  തീയതി ന്യൂജേർസി യിലെ എഡിസണിൽ വെച്ച് കൂടിയ  ഈ  വർഷത്തെ ജനറല് ബോഡി മീറ്റിംഗ് , നാഷണല് കമ്മിറ്റിയിലാണു ഈ സുപ്രധാന തീരുമാനം ഉണ്ടായത് .
ഫൊക്കാനയുടെ ബൈലോസിൽ മാറ്റം വരുത്തുവാൻ വേണ്ടിഒരു ബൈലോസ് കമ്മറ്റി രൂപീകരിച്ചു .  അതിനു 
ജനറല് ബോഡിയുടെ അംഗികരം കിട്ടുകയും ഉണ്ടായി..ഫൊക്കാനയുടെ ഈ  വർഷത്തെ  പ്രവർത്തനം  വിലയിരുത്തുകയും അടുത്ത വർഷം കാനഡയിൽ  നടക്കുന്ന കണ്‍വൻഷൻ  ഫൊക്കാനയുടെ ചരത്രത്തിലെ 
ഒരു നാഴിക കല്ലായിരികുമെന്നും വിലയിരുത്തി.ഫൊക്കാന കണ്‍വൻഷനോടൊപ്പം  തന്നെ ഒരു വേക്കെഷൻ  പാക്കേജു്  ആയിട്ടാണ് പല അംഗ സംഘടനകലും രെജിസ്ട്രഷൻ ചിട്ടപെടുത്തിയുള്ളത്. 

കിക്കോഫിനു മുമ്പായിതന്നെ ധാരാളം ആളുകള് അടുത്ത കണ്‍വൻഷനീ ലേക്ക് രജിസ്റ്റര് ചെയ്യാന് തയാറായത് എല്ലാവരേയും അത്ഭുത പ്പെടുത്തി. കനേഡിയന് ഡോളറിന്റെ മുകളില് അമേരിക്കന് ഡോളറിന്റെ ആധിപത്യം മൂലം ഡോളറിനുണ്ടായ വിലക്കൂടുതല് അംഗങ്ങള് പ്രയോജനപ്പെടുത്തുകയും ചെയ്തു. ആയിരം ഡോളറിന്റെ രജിസ്ട്രേഷനു ഫുള് പേയ്മെന്റ് കൊടുക്കുകയാണെങ്കില് 850 ഡോളര് മാത്രം മതി. അതുപോലെ ഫാമിലി രജിസ്ട്രേഷന് 1200 ഡോളറിനു പകരം 1000 ഡോളര് നല്കിയാല് മതി. ഇത് രജിസ്ട്രേഷന് വര്ധിക്കുന്നതിന് കാരണമായി.
ഫൊക്കാന സ്പീല്ലിംഗ് ബി ,ഫൊക്കാന സ്റ്റാർ സിങ്ങർ, ഫിലിം ഫെസ്റ്റിവൽ,,ഗ്ലിംസ് ഓഫ് ഇന്ത്യ കോബറ്റിഷൻ  ,ഉദയകുമാർ  വോളിബാൾ  ടൂർണമെന്റ്  എന്നിവ  റീജണൽ   അടിസ്ഥാനത്തിൽ  നടത്തി കണ്‍വൻഷനിൽ ഫൈനൽ  നടത്താനും  തിരുമാനിച്ചു 
ഫൊക്കാനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫൊക്കാനയുടെ നിലവിലുള്ള ബൈലോയിൽ മാറ്റം വരുത്തുവാൻ തീരുമാനിച്ചതെന്ന് പ്രസിഡന്റ് ജോണ് പി. ജോണ് പറഞ്ഞു .കാനഡയിൽ നടക്കുന്ന കണ്‍വൻഷൻ ഒരു ചരിത്രമാക്കാനാണ് ശ്രേമമെന്നും അദ്ദേഹം പറഞ്ഞു .  
 ജോണ് പി. ജോണിന്റെ അധ്യക്ഷതയില് കൂടിയ യോഗത്തില് സെക്രട്ടറി വിനോദ് കെയാര്കെ. എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു.ഫൊക്കാനയുടെ ഇന്ന് വരെയുള്ള പരിപാടികൾക്ക് അമേരിക്കൻ മലയാളികൾക്കിടയിൽ  സമ്പൂർണ്ണ പിന്തുണയാണ് ലഭിച്ചിരിക്കുന്നത് .കാനഡ കണ്‍വൻഷൻ വാൻ വിജയമാക്കാൻ എല്ലാ മലയാളികളുടെയും പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.  എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു ഇതുവരെയെത്തിയ ഫൊക്കാനയുടെ വളർച്ച എല്ലാ സംഘടനകല്ക്കും മാതൃക ആണെന്ന് ട്രസ്റ്റി ബോര്ഡ് ചെയര്മാന് പോള് കറുകപ്പള്ളില് പറഞ്ഞു., ട്രഷറര് ജോയി ഇട്ടന്  ഈ വർഷത്തെ  കണക്കുകള് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, അടിഷണൽ  ജോയിന്റ് സെക്രട്ടറി വര്ഗീസ്പലമലയിൽ ,  ജോയിന്റ് ട്രഷറര് സണ്ണി ജോസഫ്,  ട്രസ്റ്റി ബോര്ഡ് സെക്രട്ടറി ബോബി ജേക്കബ്,  കമ്മിറ്റി അംഗങ്ങളായ , മാധവന് നായര്, ലൈസി അലക്സ്, ടെറന്സണ് തോമസ്,  സുധാ കര്ത്താ,  ജോസ് കാനാട്ടു,ജോർജ് ഒലിക്കൽ, കണ്വന്ഷൻ ചെയർമാൻ ടോമി കോക്കട്ട് ,   ഫൊക്കാനാ നേതാക്കന്മാരായ ഷാജി വെട്ടം,ഷാജിവര്ഗീസ്, ജിതേഷ് തമ്പി ,ടി എസ് ചാക്കോ , അഗസ്റ്റിൻ കരിംകുറ്റി ,   ഗണേഷ് നായര്, വർഗീസ് ഉലഹന്നാൻ, അലക്സ് തോമസ്,  സഞ്ജീവ് കുമാര്, കെ.കെ. ജോണ്‍സണ്‍,വിൻസെന്റെ ഉലഹന്നാൻ, ജെയിംസ്‌ ഇളംപുരെടം, തുടങ്ങി നിരവധി നേതാക്കള് പങ്കെടുത്തു.