Breaking News

Trending right now:
Description
 
Oct 27, 2015

കരിക്കംപള്ളില്‍ കുടുംബ മ്യൂസിയം തുറന്നു

image
ആലപ്പുഴ: തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ കുടുംബ മ്യൂസിയവും മീറ്റിംഗ് ഹാളും തുറന്നു.

എടത്വ ചെക്കിടിക്കാട് നന്നാട് നടത്തിയ സമ്മേളനത്തില്‍ ജേക്കബ് ചാക്കോ നന്നാട്ടുമാലില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ടി.ജെ.വര്‍ക്കി വാച്ചാലില്‍ അധ്യക്ഷനായിരുന്നു. തോമസ് മത്തായി കരിക്കംപള്ളില്‍ പദ്ധതി അവലോകനം ചെയ്തു. 

സജി കരിക്കംപള്ളില്‍, ജേക്കബ് സെബാസ്റ്റ്യന്‍ ഇലഞ്ഞിപ്പറമ്പില്‍, ഫാ. ജോബി കരിക്കംപള്ളില്‍ കപ്പുച്ചിന്‍, ഫാ. ടോണി കാട്ടാമ്പള്ളി, തോമസ് ജോസഫ് ഇലഞ്ഞിപ്പറമ്പില്‍, മോന്‍സി കരിക്കംപള്ളില്‍, തങ്കച്ചന്‍ തെക്കേത്തലയ്ക്കല്‍, ബെന്നി കെ. ജോര്‍ജ്, കെ.സി. ജോര്‍ജ്, ജീവന്‍ ജയിംസ്, മറിയാമ്മ തോമസ്, അന്നമ്മ തോമസ്, ട്രേസി സിസില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തങ്കമ്മ ജോസഫ്, ജോസ് വാച്ചാലില്‍, ജോജി ചിറയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ ദേവാലയ വികാരി ഫാ. ജോര്‍ജ് കൊച്ചുപറമ്പില്‍ ആശീര്‍വാദ കര്‍മ്മം നിര്‍വഹിച്ചു.

കുട്ടനാട്ടില്‍ ഇത്തരത്തിലൊരു സമുച്ചയം ആദ്യമായാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ചിട്ടുള്ള മ്യൂസിയത്തില്‍ കുടുംബാംഗങ്ങളുടെ ഫോട്ടോകള്‍, ചരിത്ര രേഖകള്‍, പൈതൃക ഉപകരണങ്ങള്‍, അപൂര്‍വ ഗ്രന്ഥങ്ങള്‍ തുടങ്ങിയവ ശേഖരിച്ചു പ്രദര്‍ശിപ്പിക്കും. ഏകദേശം ഇരുനൂറു പേര്‍ക്ക് ഇരിക്കാവുന്ന മീറ്റിംഗ് ഹാള്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും പരിശീലന പരിപാടികള്‍ക്കും സൗഹൃദ കൂട്ടായ്മകള്‍ക്കും ഉപയോഗിക്കും.

തകഴി-എടത്വ റോഡില്‍ പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ പള്ളിയുടെ കിഴക്കുള്ള സെന്റ് ജോസഫ്‌സ് ചാപ്പല്‍ കുരിശടി ജംഗ്ഷനില്‍ നിന്നു തെക്കോട്ടുള്ള റോഡിലേക്കു തിരിഞ്ഞാണു മ്യൂസിയത്തിലേക്കുള്ള വഴി.

ഫോട്ടോ:

എടത്വ ചെക്കിടിക്കാട് നിര്‍മ്മിച്ചിട്ടുള്ള തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ കുടുംബ മ്യൂസിയവും മീറ്റിംഗ് ഹാളും ജേക്കബ് ചാക്കോ നന്നാട്ടുമാലില്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.