Breaking News

Trending right now:
Description
 
Oct 27, 2015

സംസ്‌കരിച്ച മാംസം പതിവാക്കുന്നവര്‍ക്ക്‌ കാന്‍സര്‍ രോഗത്തിനു സാധ്യത

image രുചി വര്‍ധിപ്പിക്കാനും ദീര്‍ഘകാല ഉപയോഗത്തിനുമായി സംസ്‌കരിച്ചെടുക്കുന്ന മാംസം സ്ഥിരമായി ഉപയോഗിച്ചാല്‍ കാന്‍സറിനു കാരണമാകാമെന്നു ലോകാരോഗ്യ സംഘടനയുടെ അര്‍ബുദ ഗവേഷണ ഏജന്‍സി മുന്നറിയിപ്പുനല്‍കി. പുകവലിക്കു തുല്യമായ അര്‍ബുദത്തിനാണ്‌ ഇത്‌ വഴിയൊരുക്കുന്നത്‌. രുചി വര്‍ധിപ്പിക്കാനും കേടാകാതിരിക്കാനും രാസവസ്‌തുക്കള്‍ ഉപയോഗിച്ചു സംസ്‌കരിക്കുന്ന മാംസമാണ്‌ അപകടകാരി. റെഡ്‌മീറ്റും (ആട്‌, കാള, പോത്ത്‌ തുടങ്ങിയവയുടെ മാസം) അര്‍ബുദകാരിയാണെന്ന്‌ നേരത്തെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. ബാബിക്യൂ പോലെ ഉയര്‍ന്ന ചൂടില്‍ മാംസം ചുട്ടെടുക്കുന്നതും സ്‌മോക്കിങ്‌, ക്യൂറിങ്‌ തുടങ്ങിയ മറ്റു പാചകരീതികളും കാന്‍സര്‍ ക്ഷണിച്ചുവരുത്തുമെന്നാണ്‌ മുന്നറിയിപ്പുള്ളത്‌. മാംസം ഏറെനാള്‍ കേടുകൂടാതെയിരിക്കാന്‍ പ്രിസര്‍വേറ്റീവ്‌ ഉപയോഗിക്കുന്നതും ഉപ്പിട്ടു സൂക്ഷിക്കുന്നതും കാന്‍സര്‍രോഗത്തിന്‌ കാരണമാകാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്‌കരിച്ച്‌ മാംസം വളരെ ചെറിയ അളവില്‍ കഴിച്ചാല്‍ കാന്‍സര്‍ ഉണ്ടാകണമെന്നില്ല. പക്ഷേ, കൂടുംതോറും രോഗസാധ്യതയും വര്‍ധിക്കും. പ്രതിവര്‍ഷം 34000 പേര്‍ ഇത്തരത്തില്‍ മാംസംകഴിഞ്ഞ്‌ രോഗബാധിതരായി മരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്‌. അതേസമയം, നോര്‍ത്ത്‌ അമേരിക്കന്‍ മീറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഗവേഷണഫലം തള്ളിക്കളഞ്ഞു. ജീവിതശൈലി, പരിതസ്ഥിതി എന്നിവയ്‌ക്കുള്ള സ്വാധീനശക്തി കുറച്ചുകാണരുതെന്നും ഏതെങ്കിലും ഒരു ഭക്ഷണം മാത്രം അര്‍ബുദം പോലുള്ള സങ്കീര്‍ണമായ രോഗത്തിനു കാരണമാകുമെന്നു പറയുന്നത്‌ ശരിയല്ലെന്നും ഇന്‍സ്റ്റിറ്റിയൂട്ട്‌ ചൂണ്ടിക്കാട്ടി.