Breaking News

Trending right now:
Description
 
Oct 27, 2015

നഴ്‌സ്‌ റിക്രൂട്ട്‌മെന്റിന്‌ ഇന്ത്യയും കുവൈത്തും കരാര്‍ ഒപ്പുവച്ചു

image നഴ്‌സ്‌ റിക്രൂട്ട്‌മെന്റിന്‌ ഇന്ത്യയും കുവൈത്തും പുതിയ കരാര്‍ ഒപ്പുവച്ചു. കരാര്‍ പ്രകാരം ഇന്ത്യയില്‍നിന്നു കുവൈത്തിലേക്കു കേരളത്തിലെ ഒഡെപെക്‌, നോര്‍ക്ക റൂട്‌സ്‌ എന്നീ ഏജന്‍സികള്‍ വഴി മാത്രമേ ഇനി റിക്രൂട്ട്‌ ചെയ്യാന്‍ സാധിക്കൂ. കുവൈത്ത്‌ ആരോഗ്യമന്ത്രാലയത്തിലേക്കു മാത്രമല്ല സ്വകാര്യ ആശുപത്രികളിലേക്കു നടത്തുന്ന നിയമനങ്ങള്‍ക്കും പുതിയ വ്യവസ്ഥ ബാധകമായിരിക്കും. പുതിയ കരാര്‍ പ്രകാരം നിയമന ഏജന്‍സിക്കു സര്‍വീസ്‌ ചാര്‍ജ്‌ ആയി 20,000 രൂപ ഉദ്യോഗാര്‍ഥി നല്‍കണം. സ്വകാര്യ ഏജന്‍സികള്‍ അനധികൃതമായി 20 ലക്ഷത്തിലേറെ രൂപവരെ ഈടാക്കുന്നുവെന്നു പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്‌ നിയമനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍വഴി മാത്രമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്‌. ആവശ്യമുള്ള നഴ്‌സുമാരുടെ എണ്ണം അറിയിച്ചു കേന്ദ്ര സര്‍ക്കാരിന്റെ ഈ മൈഗ്രേറ്റ്‌ സംവിധാനത്തില്‍ കുവൈത്ത്‌ റജിസ്റ്റര്‍ ചെയ്യും. ഇക്കാര്യം നോര്‍ക്ക അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഏതു റിക്രൂട്ടിങ്‌ ഏജന്‍സി വേണമെന്ന കാര്യം തൊഴിലുടമയാണ്‌ തീരുമാനിക്കേണ്ടത്‌. വിദേശജോലി തേടുന്ന നഴ്‌സുമാര്‍ക്ക്‌ റജിസ്‌റ്റര്‍ ചെയ്യാന്‍ നോര്‍ക്ക പ്രത്യേക ഡേറ്റാ ബേസ്‌ ആരംഭിക്കുമെന്നു നോര്‍ക്ക അറിയിച്ചു. ഇന്ത്യയില്‍നിന്നുള്ള നഴ്‌സ്‌ റിക്രൂട്ട്‌മെന്റ്‌ സര്‍ക്കാര്‍ ഏജന്‍സികള്‍വഴി മാത്രമായിരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ്‌ പുതിയ കരാര്‍.