Breaking News

Trending right now:
Description
 
Oct 26, 2015

ഫെയ്‌സ്‌ബുക്കില്‍ ജൂഡ്‌ ആന്റണി വാളെടുത്തു തന്നെ... വിമര്‍ശിച്ചവര്‍ക്കെതിരെ അസഭ്യവര്‍ഷം

image
ആഷിക്‌ അബുവിന്റെ റാണി പത്മിനി സിനിമയെക്കുറിച്ച്‌ മോശം അഭിപ്രായം ആദ്യ ദിവസം തന്നെ പ്രകടിപ്പിച്ചതിനെതിരെ ഫേസ്‌ബുക്കില്‍ നടക്കുന്ന കലാപം പുതിയ വഴിത്തിരിവില്‍. തന്റെ പേജില്‍ എത്തി തന്നെ ചീത്ത വിളിക്കുന്നവര്‍ക്ക്‌ അതേ നാണയത്തില്‍ മറുപടി നല്‍കുകയാണ്‌ ജൂഡ്‌. 

ബീഫ്‌ നിരോധിച്ചാല്‍ ഫസ്റ്റ്‌ ഡേ പ്രതികരിക്കാന്‍ പാടില്ല ഒരാഴ്‌ച കഴിഞ്ഞു പ്രതികരിക്കാമെന്നു ഇന്നു പോസ്‌റ്റിട്ടാണ്‌ തന്റെ നിലപാട്‌ വീണ്ടും വ്യക്തമാക്കിയത്‌. ഈ പോസ്‌റ്റില്‍ വന്നു മോശം കമന്‍റിട്ടവര്‍ക്ക്‌ തിരികെ അതേ നാണയത്തില്‍ മറുപടി നല്‍കി ജൂഡ്‌.
jude
ആഷിക്ക്‌ അബുവിന്റെ റാണി പത്മിനി നിരാശപ്പെടുത്തി എന്ന കമന്റിട്ടതിന്‌ ഫേസ്‌ബുക്കില്‍ ജൂഡ്‌ ഖേദം പ്രകടിപ്പിച്ചിരുന്നു. 
ഒരു സിനിമ റിലീസ്‌ ചെയ്‌ത ദിവസം തന്നെ മോശം കമന്റിട്ടതില്‍ ഖേദിക്കുന്നുവെന്നും ഒരുപാട്‌ പ്രതീക്ഷകളോടെ കണ്ടതു കൊണ്ടാവും സിനിമ ഇഷ്ടപ്പെടാതെ വന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു പ്രക്ഷേകന്റെ സ്വാഭാവിക പ്രതികരണം മാത്രമാണെന്നും ഒരു സംവിധായകനായി എന്നതുു മനസു കൊണ്ടു ഇപ്പോഴും അംഗീകരിച്ചുവരുന്നതേയുള്ളുവെന്നും അതിന്റെ കുഴപ്പം ആണെന്നും പിന്നീട്‌ പറഞ്ഞിരുന്നു. പക്ഷേ ജൂഡ്‌ ആന്റണി മോശം കമന്റിട്ടതിനെതിരെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്‌. 
ആദ്യമിട്ട മോശം കമന്റ്‌ ജൂഡ്‌ ആന്റണി പിന്നീട്‌ പിന്‍വലിച്ചിരുന്നു.