Breaking News

Trending right now:
Description
 
Dec 23, 2012

ലൂയി ഫിലീപ്‌ കോഴിക്കോട്ട്‌ ആദ്യ സ്‌റ്റോര്‍ തുറന്നു

image

കോഴിക്കോട്‌: ഇന്ത്യന്‍ പുരുഷന്മാര്‍ക്കായുള്ള മികച്ച ബ്രാന്‍ഡായ ലൂയി ഫിലീപ്‌ കോഴിക്കോട്‌ ചെറൂട്ടി റോഡില്‍ പുതിയ സ്റ്റോര്‍ തുറന്നു. നഗരമധ്യത്തിലെ 1100 ചതുരശ്രയടിയില്‍ തീര്‍ത്ത പുതിയ സ്‌റ്റോറില്‍ ഫാഷന്‍ താത്‌പര്യങ്ങളുള്ളവര്‍ക്കായി ഏറ്റവും പുതിയ വസ്‌ത്രശേഖരം അവതരിപ്പിക്കും. സെറിമോണിയല്‍, കോര്‍പ്പറേറ്റ്‌ സ്യൂട്ടുകള്‍, ബ്ലേയ്‌സറുകള്‍, ഷൂസ്‌ എന്നിങ്ങനെ പുരുഷന്മാര്‍ക്കായി വസ്‌ത്രങ്ങളും ആക്‌സസറികളും ഫാഷന്‍ അനുസരിച്ച്‌ തെരഞ്ഞെടുക്കാന്‍ ലൂയി ഫിലീപ്‌ അവസരമൊരുക്കുന്നു.

1989-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയതു മുതല്‍ പ്രീമിയം മെന്‍സ്‌വെയര്‍ ബ്രാന്‍ഡ്‌ എന്ന നിലയില്‍ വിജയം നേടാന്‍ ലൂയി ഫിലീപിനു കഴിഞ്ഞിരുന്നു.  ബ്രാന്‍ഡിന്റെ ആദ്യത്തെ സ്റ്റോര്‍ കോഴിക്കോട്ട്‌ തുറക്കുമ്പോള്‍ നഗരത്തിലെ ഫാഷന്‍ സംസ്‌കാരത്തിന്റെ ഒരു നാഴികക്കല്ലാണിത്‌.

പുതിയ സ്റ്റോറിന്റെ ഉദ്‌ഘാടനം ലൂയി ഫിലീപ്‌ ബ്രാന്ഡ്‌ ഹെഡ്‌ ജേക്കബ്‌ ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു. ഓരോ വര്‍ഷവും ലൂയി ഫിലീപ്‌ പുതിയ സ്റ്റോറുകള്‍ ആരംഭിക്കുന്നുണ്ടെന്നും  പ്രദേശത്തുനിന്ന്‌ ബ്രാന്‍ഡിന്‌ മികച്ച പ്രതികരണം ലഭിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും ജേക്കബ്‌ ജോണ്‍ ചൂണ്ടിക്കാട്ടി. ഏറ്റവും നൂതനവും ആകര്‍ഷകവുമായ വസ്‌ത്രങ്ങളിലൂടെ ഉപയോക്താക്കളെ ഉത്സാഹഭരിതരാക്കാനാണ്‌ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.