Breaking News

Trending right now:
Description
 
Oct 26, 2015

മലയാളി നടി അസിന്റെ വിവാഹം അടുത്തമാസം

image ബോളിവുഡ്‌ നടിയും മലയാളിയുമായ അസിന്റെ വിവാഹം നവംബര്‍ 26ന്‌ നടക്കും. മൈക്രോ മാക്‌സ്‌ മൊബൈല്‍ കമ്പനിയുടെ സഹസ്ഥാപകനും ഡയറക്‌ടറുമായ രാഹുല്‍ ശര്‍മയാണു വരന്‍. ഡല്‍ഹിയിലെ ഒരു ഹോട്ടലിലായിരിക്കും വിവാഹമെന്നാണു റിപ്പോര്‍ട്ട്‌. വിവാഹത്തിലേക്ക്‌ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും മാത്രമാണു ക്ഷണം. അടുത്ത ദിവസം ഒരു പ്രമുഖ ഹോട്ടലില്‍ പാര്‍ട്ടി സംഘടിപ്പിക്കുമെന്നാണു റിപ്പോര്‍ട്ട്‌. അക്ഷയ്‌കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയാണു രാഹുല്‍. വിവാഹം തീരുമാനിച്ച വിവരം ഏതാനും മാസം മുമ്പു പുറത്തുവന്നിരുന്നു. കൊച്ചിയില്‍ ബിസിനസ്‌ നടത്തുന്ന ജോസഫ്‌ തോട്ടുങ്കല്‍- സെലിന്‍ ദമ്പതികളുടെ മകളാണ്‌ അസിന്‍.