Breaking News

Trending right now:
Description
 
Oct 26, 2015

സ്‌തനാര്‍ബുദ രോഗികളുടെ എണ്ണം സംസ്ഥാനത്ത്‌ വര്‍ധിച്ചു

image കേരളത്തില്‍ യൗവനാരംഭത്തിലുള്ള സ്‌തനാര്‍ബുദ രോഗികളുടെ എണ്ണം ആശങ്കാജനകമായി വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്‌. അര്‍ബുദരോഗങ്ങളില്‍ 30 ശതമാനത്തോളമാണ്‌ 35 വയസില്‍ താഴെയുള്ളവരില്‍ കാണുന്ന സ്‌തനാര്‍ബുദങ്ങളാണ്‌. കഴിഞ്ഞ രണ്‌ടു വര്‍ഷങ്ങള്‍ക്കിടയിലാണു സ്‌തനാര്‍ബുദ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണുണ്ടായത്‌. നേരത്തെ ഗര്‍ഭാശയഗള അര്‍ബുദമാണ്‌ സ്‌ത്രീകളില്‍ കൂടുതലായി കണ്ടുവന്നിരുന്നത്‌. മാറിയ ജീവിതരീതികളും ഭക്ഷണശീലങ്ങളുമാണ്‌ ഇതിനുള്ള കാരണം. സംസ്ഥാനത്തെ പല കാന്‍സര്‍ സെന്ററുകളിലും കഴിഞ്ഞനാലുവര്‍ഷത്തിനിടെ ചികിത്സതേടി എത്തുന്ന സ്‌തനാര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്‌. നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാമെന്നതാണ്‌ സ്‌തനാര്‍ബുദത്തിന്റെ പ്രത്യേകത. എന്നാല്‍ ഭൂരിഭാഗം ആളുകളും രോഗം ഗുരുതരാവസ്ഥയിലെത്തുമ്പോഴാണ്‌ പലപ്പോഴും ചികിത്സ തേടുന്നത്‌. പരിശോധനകള്‍ വഴി സ്‌തനാര്‍ബുദം നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ സാധ്യമാണെന്നിരിക്കെ പലരും പരിശോധനയ്‌ക്കു തയാറാകുന്നില്ല. ജീവിതശൈലിയിലുള്ള മാറ്റമാണ്‌ രോഗത്തിനു പ്രധാന കാരണമെന്നും മറ്റുകാരണങ്ങളെക്കുറിച്ച്‌ പഠനം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നൂറില്‍ ഒരു പുരുഷന്‌ എന്ന തോതിലാണ്‌ രോഗം കണ്ടുവരുന്നത്‌. ശസ്‌ത്രക്രിയയിലൂടെ മുഴമാത്രം നീക്കം ചെയ്യാം. അല്ലെങ്കില്‍ രോഗംബാധിച്ച സ്‌തനം നീക്കം ചെയ്യണം. നീക്കം ചെയ്‌തവ പുനര്‍നിര്‍മിക്കാനും സംവിധാനമുണ്ട്‌. പരിശോധനകള്‍ക്കു മികച്ച സൗകര്യങ്ങളും ഇന്നു കേരളത്തില്‍ ലഭ്യമാണ്‌.