Breaking News

Trending right now:
Description
 
Oct 26, 2015

പി എഫ്‌ എസ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ ആരംഭിച്ചു

image

സിഡ്‌നി: സിഡ്‌നിയിലെ മലയാളി ക്രിക്കറ്റ്‌ കൂട്ടായ്‌മയായ പാരമാറ്റ ചാമ്പ്യന്‍സ്‌ സംഘടിപ്പിക്കുന്ന മൂന്നാമത്‌ പുന്നയ്‌ക്കല്‍ ഫിനാഷ്യല്‍ സര്‍വീസസിന്റെ ( പിഎഫ്‌ എസ്‌) ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ ഒക്ടോബര്‍ 24ന്‌ ആരംഭിച്ചു. പാരമാറ്റ ഗ്രൗണ്ടില്‍ ആരംഭിച്ച മത്സരത്തില്‍ 11ടീമുകള്‍ മാറ്റുരയ്‌ക്കുന്നുണ്ട്‌. 
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ വെന്റലി ബോയിസ്‌, 2014ലെ റണ്ണേഴ്‌സ്‌ അപ്പായ പാരമാറ്റ ലയണ്‍, ഹോണ്‍സ്‌ബൈ, ന്യൂകാസ്‌റ്റില്‍ ഹണ്ടര്‍, പാരമാറ്റ ചലഞ്ചേഴ്‌സ്‌, വൂളന്‍ഗോങ്ങ്‌ ഇമ, വാട്ടില്‍ ഗ്രോവ്‌ വാരിയേഴ്‌സ്‌, കാന്റര്‍ബെറിസ്‌ട്രൈക്കേഴ്‌സ്‌, സ്‌ട്രാത്ത്‌ഫീല്‍ഡ്‌(എആന്‍ഡ്‌ബി) റാന്‍ഡ്വിക്ക്‌ എന്നിവയാണ്‌ ടീമുകള്‍.
ഒന്നാംസമ്മാനമായ 750 ഡോളറും രണ്ടാംസമ്മാനമായ 400 ഡോളറും സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌ പുന്നയ്‌ക്കല്‍ ഫിനാഷ്യല്‍ സര്‍വീസിന്റെ പ്രൊപ്രൈറ്റര്‍ വര്‍ഗീസ്‌ പുന്നയ്‌ക്കലാണ്‌.
സ്‌മാര്‍ട്ട്‌ ഫോണ്‍ റിപ്പേയഴ്‌സ്‌, ആര്‍എ സ്‌പോര്‍ട്‌സ്‌, ഗ്രീന്‍ഹൗസ്‌ മീഡിയ എന്നിവരാണ്‌ പ്രോത്സാഹന സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌.
നവംബര്‍ 7നാണ്‌ ഫൈനല്‍ മത്സരം.

മത്സരങ്ങളുടെ കൂടുതല്‍ വിവരം അറിയാന്‍ താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടുക.
0432 069418 റോബിന്‍ സ്‌കറിയ, 0433 299030 സനില്‍കുമാര്‍