Breaking News

Trending right now:
Description
 
Oct 25, 2015

നടന്‍ ടി.പി.മാധവന്റെ ആശുപത്രിചിലവ്‌ അമ്മ വഹിക്കും

image ഹരിദ്വാറില്‍ കഴിഞ്ഞദിവസം കുഴഞ്ഞുവീണ്‌ ആശുപത്രിയില്‍ ചികിത്സയില്‍കഴിയുന്ന സിനിമ നടന്‍ ടി.പി.മാധവന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഹരിദ്വാറിലെ ആശുപത്രി ഐസിയുവില്‍ കഴിയുന്ന അദ്ദേഹത്തിനു ശരീരം ചലിപ്പിക്കാന്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നുണ്ട്‌. ശരീരത്തിന്റെ ഇടതുവശം തളര്‍ന്നനിലയിലാണ്‌. ചികിത്സാചെലവ്‌ പൂര്‍ണമായി വഹിക്കുമെന്ന്‌ താരസംഘടനയായ അമ്മയുടെ ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അമ്മ പ്രതിനിധികള്‍ അടുത്തദിവസം ഹരിദ്വാറിലെത്തും. മാധവന്റെ ബന്ധുക്കളില്‍ ഒരാള്‍ ഹരിദ്വാറിലേക്ക്‌ പുറപ്പെട്ടിട്ടുണ്ട്‌. വെള്ളിയാഴ്‌ച ഹരിദ്വാര്‍ അയ്യപ്പക്ഷേത്രത്തിലെ മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. അതീവഗുരുതരാവസ്ഥയിലാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. ഏതാനും മണിക്കൂറുകള്‍ക്കുശേഷമാണ്‌ ബോധം വീണ്ടുകിട്ടിയത്‌. ഒരാഴ്‌ച മുമ്പാണ്‌ മാധവന്‍ ഹരിദ്വാഹില്‍ എത്തിയതെന്നു പറയുന്നു. അയ്യപ്പക്ഷേത്രം പൂജാരി വിഷ്‌ണു നമ്പൂതിരിയാണ്‌ ഇപ്പോള്‍ സഹായത്തിനുള്ളത്‌.