Breaking News

Trending right now:
Description
 
Dec 23, 2012

ലോകത്തിലെ ആദ്യ അള്‍ട്രാ സ്ലിം എക്‌സ്‌റ്റേണല്‍ ഡ്രൈവുമായി അഡാറ്റ

image
തെയ്‌വാന്‍ ടെക്‌നോളജി കമ്പനിയായ അഡാറ്റ ലോകത്തിലെ തന്നെ ആദ്യത്തെ അള്‍ട്രാ സ്ലിം എക്‌സ്‌റ്റേണല്‍ ഡ്രൈവ്‌ എച്ച്‌ഇ 720കേരളത്തില്‍ അവതരിപ്പിച്ചു. വെറും 8.9 എംഎം മാത്രമാണ്‌ ഈ ഡ്രൈവിന്റെ കനം. കൂടാതെ വാട്ടര്‍പ്രൂഫ്‌, ഷോക്ക്‌ പ്രൂഫ്‌ സൗകര്യങ്ങളോടെ മിലിട്ടറി ഗ്രേഡിലുള്ള എച്ച്‌ഡി 710 എക്‌സ്‌റ്റേണല്‍ ഹാര്‍ഡ്‌ ഡിസ്‌ക്കും കമ്പനി പുറത്തിറക്കിയിട്ടുണ്ട്‌. ഇന്ത്യയില്‍തന്നെ ആദ്യമായാണ്‌ പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഇത്തരം ഉത്‌പന്നങ്ങള്‍ ലഭ്യമാകുന്നത്‌. 

500 ജിബി, 640 ജിബി, 1 ടിബി എന്നിങ്ങനെ മൂന്നു ശേഷികളില്‍ എച്ച്‌ഡി 710 വിപണിയിലെത്തും. 5500 രൂപ മുതല്‍ 8500 രൂപ വരെയാണ്‌ വില. 500 ജിബി ശേഷിയുള്ള എച്ച്‌ഇ 720 - യുടെ വില 7900 രൂപ. 

ആധുനിക കാലത്തിന്‌ അനുയോജ്യമായ കണ്ടുപിടുത്തങ്ങളാണ്‌ ഇവയെന്‌്‌ അഡാറ്റ ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ വൈസ്‌ പ്രസിഡന്റ്‌ സുദീപ്‌ ഡേ പറഞ്ഞു. ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളില്‍ എത്ര മോശമായി കൈകാര്യം ചെയ്‌താല്‍പോലും ഡാറ്റ സുരക്ഷിതമായിരിക്കുമെന്നതാണ്‌ ഷോക്ക്‌ & വാട്ടര്‍ പ്രൂഫ്‌ ഡ്രൈവുകളുടെ ഗുണം. എക്‌സ്റ്റേണല്‍ ഹാര്‍ഡ്‌ ഡിസ്‌ക്കുകള്‍ താഴെ വീഴുകയോ നനയുകയോ ചെയ്‌താല്‍ ഡാറ്റ നഷ്ടപ്പെടുന്നത്‌ സാധാരണമാണ്‌. ഡ്രൈവ്‌ ഉപയോഗിക്കുമ്പോള്‍ ഡാറ്റ നഷ്ടപ്പെടാതിരിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ട അവസ്ഥയില്‍നിന്നുള്ള മോചനമാണ്‌ പുതിയ ഉപകരണമെന്ന്‌ സുദീപ്‌ ചൂണ്ടിക്കാട്ടി. 

അഡാറ്റയുടെ ദക്ഷിണേന്ത്യയിലെ എക്‌സ്‌ക്ലൂസീവ്‌ വിതരണക്കാരായി അല്‍ഡസ്‌ ഗ്ലേയര്‍ ട്രേഡ്‌ & എക്‌സ്‌പോര്‍ട്‌സിനെ നിയമിച്ചു. കൂടുതല്‍ ഈടുനില്‍ക്കുന്നതും ദൃഢതയുള്ളതുമായ ഡിസ്‌ക്ക്‌ ഡ്രൈവുകള്‍ ഉപയോക്‌്‌താക്കള്‍ ആവശ്യപ്പെടാറുണ്ടായിരുന്നുവെന്ന്‌ ആല്‍ഡസ്‌ ഗ്ലെയര്‍ ട്രേഡ്‌ ആന്‍ഡ്‌ എക്‌സ്‌പോര്‍ട്‌സ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ജോര്‍ജ്‌ തോമസ്‌ പറഞ്ഞു.
ഏറ്റവും കനം കുറഞ്ഞ എക്‌സ്റ്റേണല്‍ ഡിസ്‌ക്‌ ഡ്രൈവുകള്‍ ഉപയോക്താക്കള്‍ക്ക്‌ ഏറെ താത്‌പര്യമാണെന്നും വിപണിയില്‍ വില്‍പ്പന നേടാന്‍ ഇത്‌ സഹായിക്കുമെന്നും ജോര്‍ജ്‌ തോമസ്‌ ചൂണ്ടിക്കാട്ടി.

തെയ്‌ വാനിലെ നാഷണല്‍ സില്‍വര്‍ അവാര്‍ഡ്‌, ജപ്പാനിലെ ജി-മാര്‍ക്ക്‌ ഗുഡ്‌ ഡിസൈന്‍ അവാര്‍ഡ്‌, അമേരിക്കയിലെ സെസ്‌ ഇന്നവേഷന്‍ അവാര്‍ഡ്‌, ഐഎഫ്‌ ഡിസൈന്‍ അവാര്‍ഡ്‌, ജര്‍മ്മനിയിലെ റെഡ്‌ ഡോട്ട്‌ ഡിസൈന്‍ അവാര്‍ഡ്‌ എന്നിങ്ങനെ ആഗോളതലത്തില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ അഡാറ്റ നേടിയിട്ടുണ്ട്‌. 

അഡാറ്റയുടെ സ്ഥാപകന്‍ സൈമണ്‍ ചെന്‍, സീനിയര്‍ മാനേജ്‌മെന്റ്‌ ടീം എന്നിവരാണ്‌ അഡാറ്റയ്‌ക്ക്‌ നേതൃത്വം നല്‌കുന്നത്‌. ഉയര്‍ന്ന കോര്‍പ്പറേറ്റ്‌ മൂല്യങ്ങളുടെ അടിത്തറയിലാണ്‌ കമ്പനി മുന്നോട്ടു നീങ്ങുന്നത്‌ എന്നതിനാല്‍ വിജയത്തിന്‌ ഏറെ സഹായകമാകുന്നു. ഓരോ വര്‍ഷവും വരുമാനവും ലാഭവും വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന കമ്പനി ആദ്യത്തെ പത്തു വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ളില്‍ ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വിറ്റുവരവ്‌ നേടിയിരുന്നു. 

അഡാറ്റ ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടര്‍ റിച്ചാര്‍ഡ്‌ ടാന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.