Breaking News

Trending right now:
Description
 
Oct 24, 2015

സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വീണ്ടും മദ്യം കലര്‍ന്ന പാരസെറ്റമോള്‍ കഞ്ഞുങ്ങള്‍ക്ക്‌ വിതരണം ചെയ്യുന്നു

image
തിരുവനന്തപുരം: ആല്‍ക്കഹോള്‍ കലര്‍ന്ന പാരസെറ്റമോള്‍ സിറപ്പ്‌ സര്‍ക്കാര്‍ ആശുപത്രി വഴി വിതരണം ചെയ്യുന്നതായി കണ്ടെത്തി. രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ്‌ ആല്‍ക്കഹോള്‍ കലര്‍ന്ന പാരസെറ്റമോള്‍ സിറപ്പ്‌ വിതരണം ചെയ്യുന്നത്‌. 
സര്‍ക്കാര്‍ വേണ്ടെന്നു പറഞ്ഞു തിരിച്ചു നല്‍കിയ മരുന്ന്‌ മരുന്ന്‌ കമ്പനികള്‍ തിരികെ എടുക്കാന്‍ തയാറാകാതെ വന്നതോടെയാണ്‌ രോഗികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചത്‌. കേരള മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷനാണ്‌ ഈ മരുന്നുകള്‍ വീണ്ടും നല്‍കിയത്‌. നാഗ്‌പ്പൂരിലെ ആഡ്രോയിറ്റ്‌ ഫാര്‍മസ്യൂട്ടിക്കലിന്റെയാണ്‌ ഈ മരുന്ന്‌. ഫാര്‍മസ്യൂട്ടിക്കലിനോട്‌ ഈ മരുന്ന്‌ ഇനി നല്‍കേണ്ടതില്ലെന്നു അറിയിച്ചുവെങ്കിലും നേരത്തെ നല്‍കിയമരുന്ന്‌ കമ്പനി തിരിച്ചെടുക്കാവാന്‍ തയാറല്ലായിരുന്നു. കേരള മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷന്റെ പക്കലുള്ള ആറുലക്ഷം രൂപയുടെ മരുന്നാണ്‌ ഇപ്പോള്‍ വീണ്ടും വിതരണം ചെയ്യുന്നത്‌. 
വീര്യം കുറഞ്ഞ ആല്‍ക്കഹോളാണ്‌ മരുന്നില്‍ ചേര്‍ത്തിരിക്കുന്നതെന്നാണ്‌ കേരള മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷന്‍ അവകാശവാദം ഉന്നയിക്കുന്നത്‌. മരുന്നില്‍ പത്തുശതമാനം വീര്യം അടങ്ങിയ ആല്‍ക്കഹോളാണെന്നു ലേബലില്‍ പറയുന്നു. കുട്ടികള്‍ക്ക്‌ ഒരു നേരം നല്‍കുന്ന അഞ്ച്‌ മില്ലി കണക്കില്‍ നോക്കുമ്പോള്‍ ഇതില്‍ .475 മില്ലി മദ്യം മാത്രമേയുള്ളുവെന്നാണ്‌ കമ്പനിയുടെ വാദം. 
എന്നാല്‍ ബിയറില്‍ അടങ്ങിയിരിക്കുന്നത്‌ മൂന്നു മുതല്‍ ഒമ്പതു ശതമാനം വരെ ആല്‍ക്കഹോളാണ്‌. അതിലും മേലെ വീര്യമുള്ളതാണ്‌ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കുന്ന ഈ മരുന്നെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ലേബല്‍ 
നേരത്തെ ഈ മരുന്നിനെതിരെ ഡോക്ടര്‍മാരും ആരോഗ്യസംഘടനകളും രംഗത്ത്‌ എത്തിയിരുന്നു
പാരസെറ്റമോള്‍ വെള്ളത്തില്‍ അലിയാത്തതിനാല്‍ സിറപ്പ്‌ നിര്‍മ്മിക്കാന്‍ആല്‍ക്കഹോള്‍ ഉപയോഗിക്കുന്ന പതിവ്‌ പണ്ട്‌ ഉണ്ടായിരുന്നു. ഇപ്പോള്‍ പ്രധാന കമ്പനികളെല്ലാം ആ രീതി ഉപേക്ഷിച്ചു കഴിഞ്ഞു. 
കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും മൂലയൂട്ടുന്ന അമ്മമാര്‍ക്കും നല്‍കുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നു ലോകാരോഗ്യ സംഘടനയും യൂമിസെഫും നിര്‍ദേശിച്ചിട്ടുണ്ട്‌.