Breaking News

Trending right now:
Description
 
Oct 24, 2015

മൂത്രാശയക്കല്ലിനു പരിഹാരം ലൈംഗികബന്ധം

image

കൃത്യമായ ലൈംഗിക ബന്ധം മൂത്രാശയക്കല്ലിനു പരിഹാരമെന്നു ഗവേഷകര്‍. തുര്‍ക്കി ആസ്ഥാനമായ അങ്കാര ട്രെയിനിങ്ങ്‌ ആന്‍ഡ്‌ റിസേര്‍ച്ച്‌ ഹോസ്‌പിറ്റലിലെ ഗവേഷകരാണ്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ മൂത്രാശയക്കല്ലിനു പരിഹാരമാണെന്നു കണ്ടെത്തിയത്‌. 
മൂത്രാശയ രോഗം ബാധിച്ച 75 പേരിലാണ്‌ ഗവേഷണം നടത്തിയത്‌. മൂന്നു ഗ്രൂപ്പായി തിരിച്ചായിരുന്നു പരീക്ഷണം. ആഴ്‌ചയില്‍ മൂന്നു മുതല്‍ നാലു പ്രാവശ്യം വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനാണ്‌ ഒന്നാമത്തെ ഗ്രൂപ്പിന്‌ നല്‍കിയ നിര്‍ദ്ദേശം. രണ്ടാമത്തെ ഗ്രൂപ്പിനോട്‌ ടാംസുയോസിന്‍ എന്ന മരുന്നുകഴിക്കാന്‍ ഗവേഷകര്‍ നിര്‍ദ്ദേശിച്ചു. മൂന്നാമത്ത സംഘത്തിന്‌ മൂത്രാശയക്കല്ലിനുള്ള ചികിത്സ നല്‍കി.
രണ്ടാഴ്‌ചക്കു ശേഷം ഗവേഷകര്‍ നടത്തിയ നിരീക്ഷണത്തില്‍ ആദ്യസംഘത്തിലെ31 പേരില്‍ ഇരുപത്തിയാറു രോഗികളിലും മൂത്രാശയക്കല്ല്‌ ഭേദമായി. രണ്ടാമത്തെ സംഘത്തിലുണ്ടായിരുന്നു 21 പേരില്‍ പത്തു പേര്‍ക്കും മൂന്നാമത്തെ സംഘത്തില്‍ 23 പേരില്‍ എട്ടുപേര്‍ക്കും രോഗം മാറി.
ആഴ്‌ചയില്‍ മൂന്നോ നാലോ പ്രാവശ്യം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരുടെ മൂത്രാശയത്തില്‍ നിന്നു ഇല്ലാതായ കല്ലുകളുടെ നീളം 4.7 മില്ലിമീറ്ററാണ്‌. ആറു മില്ലിമീറ്ററില്‍ താഴെയുള്ള കല്ലുകള്‍ക്ക്‌ ഫലപ്രദമായ ചികിത്സ രീതിയാണ്‌ കൃത്യമായ ലൈംഗിക ബന്ധമെന്നു ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.