Breaking News

Trending right now:
Description
 
Oct 24, 2015

നടന്‍ ടി.പി.മാധവന്‍ കുഴഞ്ഞുവീണു; സ്‌ക്വാനിങിന്‌ വിധേയമാക്കി

image ഹരിദ്വാറിലെ ആശ്രമമുറിയില്‍ കുഴഞ്ഞുവീണ നടന്‍ ടി.പി.മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥ്യമാണ്‌ കാരണം. ഇന്നലെ ഉച്ചയോടെയാണ്‌ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്‌. ആരോഗ്യനില മോശമായതിനാല്‍ തീവ്രപരിചരണ മുറിയിലേക്ക്‌ മാറ്റി. ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തില്‍ ദര്‍ശനത്തിന്‌ എത്തിയതായിരുന്നു. മസ്‌തിഷ്‌ക ആഘാതമാണെന്ന സംശയത്തെ തുടര്‍ന്ന്‌ സ്‌ക്വാനിങിന്‌ വിധേയമാക്കി. 1975-ല്‍ രാഗം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രരംഗത്ത്‌ എത്തിയ മാധവന്‍ ഇതിനോടകം നിരവധി സിനിമകളില്‍ അഭിനയിച്ചു. 2013-ല്‍ പുറത്തിറങ്ങിയ പിഗ്മാന്‍ എന്ന ചിത്രത്തിലാണ്‌ ഒടുവില്‍ അഭിനയിച്ചത്‌. ചികിത്സയില്‍ കഴിയുന്ന മാധവന്‌ വിദഗ്‌ധ ചികിത്സ നല്‍കുന്നുണ്ടെന്നാണ്‌ ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. ഒറ്റയ്‌ക്കാണ്‌ ഹരിദ്വാറിലെത്തിയത്‌. നാട്ടില്‍ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്‌.