Breaking News

Trending right now:
Description
 
Oct 23, 2015

കുട്ടനാട്ടിലെ ആദ്യ കുടുംബ മ്യൂസിയവും മീറ്റിംഗ് ഹാളും ഉദ്ഘാടനം ചെയ്യുന്നു

image ആലപ്പുഴ: തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ കുടുംബ മ്യൂസിയവും മീറ്റിംഗ് ഹാളും 2015 ഒക്ടോബര്‍ 26 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ആശീര്‍വദിച്ച് ഉദ്ഘാടനം ചെയ്യും. കുട്ടനാട്ടില്‍ ഇത്തരത്തിലൊരു സമുച്ചയം ആദ്യമാണ്.

എടത്വ ചെക്കിടിക്കാട് നന്നാട് നിര്‍മ്മിച്ചിരിക്കുന്ന മ്യൂസിയവും മീറ്റിംഗ് ഹാളും പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ ദേവാലയ വികാരി ഫാ. ജോര്‍ജ് കൊച്ചുപറമ്പില്‍ ആശീര്‍വദിക്കും.

തുടര്‍ന്നു ചേരുന്ന സമ്മേളനത്തില്‍ ജേക്കബ് ചാക്കോ നന്നാട്ടുമാലില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ടി.ജെ.വര്‍ക്കി വാച്ചാലില്‍ അധ്യക്ഷത വഹിക്കും. തോമസ് മത്തായി കരിക്കംപള്ളില്‍ പദ്ധതി അവലോകനം ചെയ്യും. കുടുംബസാമൂഹ്യസേവന പദ്ധതികളുടെ ഭാഗമായി വര്‍ക്കി ജോസഫ് കരിക്കംപള്ളില്‍ (കുട്ടച്ചന്‍) മെമ്മോറിയല്‍ ആംബുലന്‍സിന്റെ താക്കോല്‍
എടത്വ ശുഭയാത്ര ഡ്രൈവേഴ്‌സ് ക്ലബിന് തങ്കമ്മ ജോസഫ് കരിക്കംപള്ളില്‍ കൈമാറും. സജി കരിക്കംപള്ളില്‍ സ്വാഗതവും ജേക്കബ് സെബാസ്റ്റ്യന്‍ ഇലഞ്ഞിപ്പറമ്പില്‍ നന്ദിയും പറയും.

ഫാ. ജോബി കരിക്കംപള്ളില്‍ കപ്പുച്ചിന്‍, ഫാ. തോമസ് തെക്കേത്തലയ്ക്കല്‍ സി.എം.ഐ., ജേക്കബ് ജോസഫ് തെക്കേത്തലയ്ക്കല്‍, എസ്.ബേബി കരിക്കംപള്ളില്‍, തോമസ് ജോസഫ് ഇലഞ്ഞിപ്പറമ്പില്‍, ജോജി കരിക്കംപള്ളില്‍, മോന്‍സി കരിക്കംപള്ളില്‍, തങ്കച്ചന്‍ തെക്കേത്തലയ്ക്കല്‍, ജോജി മൂലയില്‍, ജോര്‍ജ് ജോസഫ് കളീക്കപ്പറമ്പ്, ജോര്‍ജ് ജോസഫ് കളപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തും. ജോജി ചിറയില്‍ നേതൃത്വം നല്കും.

കുട്ടനാടന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ചിട്ടുള്ള മ്യൂസിയത്തില്‍ കുടുംബാംഗങ്ങളുടെ ഫോട്ടോകള്‍, ചരിത്ര രേഖകള്‍, പൈതൃക ഉപകരണങ്ങള്‍, അപൂര്‍വ ഗ്രന്ഥങ്ങള്‍ തുടങ്ങിയവ ശേഖരിച്ചു പ്രദര്‍ശിപ്പിക്കും. ഏകദേശം ഇരുനൂറു പേര്‍ക്ക് ഇരിക്കാവുന്ന മീറ്റിംഗ് ഹാള്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും പരിശീലന പരിപാടികള്‍ക്കുമായി ഉപയോഗിക്കും.

വിലാസം: തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ കുടുംബം, മ്യൂസിയം, മീറ്റിംഗ് ഹാള്‍, ചെക്കിടിക്കാട്-689573, എടത്വ, ആലപ്പുഴ, കേരളം, ഇന്ത്യ. മൊബൈല്‍: +919436635408


ഫോട്ടോ: 

ഉദ്ഘാടനം ചെയ്യപ്പെടുന്ന എടത്വ ചെക്കിടിക്കാട് തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ കുടുംബ മ്യൂസിയവും മീറ്റിംഗ് ഹാളും.