Breaking News

Trending right now:
Description
 
Oct 23, 2015

ഷെവര്‍ലെ ട്രെയില്‍ബ്ലേസര്‍ എസ്‌യുവി

image ആമസോണ്‍ ഡോട്ട്‌ ഇന്നില്‍ 25,000 രൂപ നല്‍കി ബുക്ക്‌ ജനറല്‍ മോട്ടേഴ്‌സ്‌ ഇന്ത്യയുടെ ഷെവര്‍ലെ ട്രെയില്‍ബ്ലേസര്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയിലെത്തി. ഇന്ത്യയില്‍ ലഭ്യമാകുന്ന പ്രീമിയം എസ്‌യുവി വിഭാഗത്തില്‍ പെട്ട ഏറ്റവും കരുത്തേറിയ വാഹനമാണ്‌ ഷെവര്‍ലെ ട്രെയില്‍ബ്ലേസര്‍. ഈ വിഭാഗത്തില്‍ ഏറ്റവും വലുതും ഏറ്റവും കൂടുതല്‍ ഗ്രൗണ്ട്‌ ക്ലിയറന്‍സ്‌ നല്‍കുന്ന വാഹനവും ട്രെയില്‍ബ്ലേസര്‍ തന്നെ.

റിയര്‍ എയര്‍ കണ്ടീഷനിംഗ്‌ കണ്‍ട്രോളുകള്‍, സിക്‌സ്‌ സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷന്‍, 7 ഇഞ്ച്‌ വലുപ്പമുള്ള ടച്ച്‌ സ്‌ക്രീന്‍ എന്നിങ്ങനെ നിരവധി സവിശേഷതകളോടെ വിപണിയിലെത്തുന്ന ട്രെയില്‍ബ്ലേസറില്‍ മൈലിങ്ക്‌ ഇന്‍ഫോടെയ്‌ന്‍മെന്റ്‌ സിസ്‌റ്റവും ആപ്പിള്‍ ഉപഭോക്താക്കള്‍ക്കായി സിരി ഐസ്‌ ഫ്രീ സിസ്റ്റവും ഒരുക്കിയിട്ടുണ്ട്‌.

ട്രെയില്‍ബ്ലേസറിലൂടെ പ്രീമിയം എസ്‌യുവികളില്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എന്ന സവിശേഷത ആദ്യമായി അവതരിപ്പിക്കുകയാണ്‌ ഷെവര്‍ലെ. ഡ്യുവല്‍ എയര്‍ ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട്‌ അസിസ്റ്റ്‌, ഹില്‍ ഡിസന്റ്‌ കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്‌റ്റം തുടങ്ങി ഒട്ടനവധി സുരക്ഷ സംവിധാനങ്ങളോടെയാണ്‌ ട്രെയില്‍ബ്ലേസര്‍ വിപണിയിലെത്തുന്നത്‌.

ഷെവര്‍ലെയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ ട്രെയില്‍ബ്ലേസറിന്റെ ബുക്കിംഗുകള്‍ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ, ഒക്ടോബര്‍25 വരെ ആമസോണ്‍ ഡോട്ട്‌ ഇന്നില്‍ 25000 രൂപ നല്‍കിയും ഉപയോക്താക്കള്‍ക്ക്‌ ട്രെയില്‍ബ്ലേസര്‍ ബുക്ക്‌ ചെയ്യാവുന്നതാണ്‌.