Breaking News

Trending right now:
Description
 
Oct 23, 2015

ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്നത് ക്രിയാത്മക ഇടപെടലുകള്‍: ജെ.എസ്. ഇന്ദുകുമാര്‍

image ന്യൂയോര്‍ക്ക്:  ടെലിവിഷന്‍ ചാനലുകള്‍ സമൂഹത്തില്‍ ക്രിയാത്മക ഇടപെടലുകളാണു നടത്തുന്നതെന്നു ജയ്ഹിന്ദ് ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജെ.എസ്. ഇന്ദുകുമാര്‍ പറഞ്ഞു. ഇൻഡോ-അമേരിക്കൻ പ്രസ്‌ ക്ലബിന്റെ  അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തോടനുബന്ധിച്ചു നടന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അച്ചടിമാധ്യമങ്ങളേക്കാള്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നുണ്ട്. ഇന്നത്തെ കാലത്ത് ആര്‍ക്കുവേണമെങ്കിലും ദൃശ്യമാധ്യമപ്രവര്‍ത്തകരാകാവുന്ന അവസ്ഥയാണ്. കൈയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ പോലും വാര്‍ത്താ പ്രധാന്യം ഉള്ളതാണെങ്കില്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യും. പ്രവാസി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ദൃശ്യമേന്‍മയുള്ള മൊബൈല്‍ കാമറകള്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്നവ വാട്ട്‌സ് ആപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങള്‍ വഴി വേഗത്തില്‍ ചാനലിന്റെ ന്യൂസ് റൂമില്‍ എത്തിക്കാം. പണ്ടുകാലത്തെപ്പോലെ ദൃശ്യങ്ങള്‍ ഒരു വലിയ കാമറയില്‍ എടുക്കുക, അത് അയച്ചുതരിക തുടങ്ങി സമയം കളയുന്ന പലഘടകങ്ങളും ഇന്ന് എളുപ്പമായി മാറിയിരിക്കുകയാണ്. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രവാസി മാധ്യമപ്രവര്‍ത്തകരും ദൃശ്യമാധ്യമ രംഗത്ത്  തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദീപക്  കൈതക്കപുഴ മോഡറേറ്റരായിരുന്ന സെമിനാറിൽ ഇൻഡോ-അമേരിക്കൻ പ്രസ്‌ബ്  ചെയർമാൻ ജിൻസ്മോൻ സകറിയ,  ജനറൽ സെക്രട്ടറി വിനീത നായർ എന്നിവരും പങ്കെടുത്തു.