Breaking News

Trending right now:
Description
 
Dec 23, 2012

യുകെയിലെ ജോലിക്കാരില്‍ ആറു മില്യണ്‍ പേരും ദാരിദ്ര്യത്തില്‍, ജോലിയില്ലാത്തവര്‍ 5.1 മില്യണ്‍

image
യുകെയില്‍ ജോലി നോക്കുന്നവരില്‍ ഏതാണ്ട്‌ ആറു മില്യണ്‍ പേരെങ്കിലും കഷ്ടിച്ചാണ്‌ ജീവിക്കുന്നത്‌. ജോലിയുണ്ടായിട്ടും ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ എണ്ണം തൊഴില്‍ രഹിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്‌. യുകെയില്‍ ഏതാണ്ട്‌ 5.1 മില്യണ്‍ ആളുകളാണ്‌ ജോലിയില്ലാതിരിക്കുന്നത്‌. ജോസഫ്‌ റൗണ്‍ട്രീ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പഠനമാണ്‌ ദയനീയമായ ഈ സ്ഥിതി വെളിപ്പെടുത്തിയത്‌. 

ഈ വര്‍ഷത്തെ ശരാശരി വരുമാനത്തിന്റെ അറുപതു ശതമാനത്തില്‍ താഴെയാണ്‌ നികുതി കഴിഞ്ഞുള്ള വരുമാനമെങ്കില്‍ അവരെ ദാരിദ്രരായി കണക്കാക്കണമെന്ന്‌ പഠനം വ്യക്തമാക്കുന്നു. വാടകയും മോര്‍ട്ട്‌ഗേജ്‌ ഇനത്തിലുള്ള പണവും കൗണ്‍സില്‍ ടാക്‌സും ബില്‍ഡിംഗ്‌ ഇന്‍ഷ്വറന്‍സും വാട്ടര്‍ബില്ലും അടച്ചു കഴിഞ്ഞാല്‍ പലര്‍ക്കും പിന്നീട്‌ മിച്ചമൊന്നുമില്ല.

മുഴുവന്‍ സമയ ജോലി വേണമെങ്കിലും പാര്‍ട്ട്‌ ടൈം മാത്രം ജോലി മാത്രം ലഭിച്ചിട്ടുള്ളവരുടെ എണ്ണം 1.4 മില്യണ്‍ ആണ്‌. 2009-ലേതിനേക്കാള്‍ 500,000 അധികമാണിത്‌. മണിക്കൂറിന്‌ ഏഴു പൗണ്ടില്‍ കുറച്ചു മാത്രം ശമ്പളം വാങ്ങുന്നവര്‍ 4.4 മില്യണ്‍ വരും. യുകെയിലെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ശമ്പളം മണിക്കൂറിന്‌ 7.45 പൗണ്ടാണ്‌. 

അടുത്ത ആഴ്‌ചയില്‍ നികുതികള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ 11 ബില്യണ്‍ പൗണ്ടും വെല്‍ഫെയര്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്‌ക്കുന്നതിലൂടെ 8 ബില്യണ്‍ പൗണ്ടും പൊതുജനം വഹിക്കേണ്ടി വരും.