Breaking News

Trending right now:
Description
 
Sep 22, 2012

ഗുണനിലവാരമില്ലാത്ത 10 മരുന്നുകള്‍ നിരോധിച്ചു

image കൊച്ചി: വേണ്ടത്ര ഗുണനിലവാരമില്ലാത്ത പത്ത്‌ മരുന്നുകള്‍ ആരോഗ്യവകുപ്പ്‌ നിരോധിച്ചു. പനി, തലവേദന, ശരീരവേദന, ഗ്യാസ്‌ട്രബിള്‍ രോഗികള്‍ക്കുള്ള മരുന്ന്‌, കാല്‍സ്യം കുറവുള്ളവര്‍ കഴിക്കുന്ന മരുന്ന്‌ എന്നിവയ്‌ക്കാണ്‌ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. (നിരോധിച്ച ബാച്ച്‌ നമ്പര്‍ ബ്രായ്‌ക്കറ്റില്‍)- പനി, തലവേദന, ശരീരവേദന എന്നിവയ്‌ക്ക്‌ ഉപയോഗിക്കുന്ന മീനോ-650 (4602), അനോള്‍-650 (എഒ 353), ബയോമോള്‍ (110792) , ഫെസിന്‍-650 (280), സിസ്‌ ഡോള്‍-കിഡ്‌ (102802), ഡിറാന്‍ പ്ലസ്‌ (3978) എന്നിവയും നീരിളക്ക രോഗങ്ങള്‍ക്കുള്ള ഐബുജെസിക്‌ 400 (എ 10267), അയണ്‍, കാല്‍സ്യം കുറവുള്ളവര്‍ ഉപയോഗിക്കുന്ന ഓസോഫെസ്‌ ക്യാപ്‌സ്‌ (എഒസി 1017) , ഗ്യാസ്‌ട്രബിള്‍ രോഗികള്‍ക്കു നിര്‍ദേശിക്കുന്ന ആര്‍ബികെയര്‍ (റാബേപ്രസോള്‍ ടാബ്‌ ലറ്റ്‌സ്‌ 20എംജി-സെഡ്‌ ടി 6611), മൂത്രതടസം ഒഴിവാക്കാനുള്ള ഫ്രൂസ്‌ മൈഡ്‌ ടാബ്‌ (എംബിടി എഫ്‌ആര്‍യു 1104) എന്നിവയാണ്‌ നിരോധനം. ഇവ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ക്കും ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.