Breaking News

Trending right now:
Description
 
Oct 23, 2015

ഡോക്യുമെന്ററികളുടെ ലോകം അനാവരണം ചെയ്ത് സൈമണും ഗീതാഞ്ജലിയും

image
നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ ലോകോത്തര ഡോക്യുമെന്ററികൾ  പരിചയപ്പെടുത്തി പ്രഗത്ഭ  ഡോക്യുമെന്റി സംവിധായകരായ സൈമണ്‍ കുര്യനും ഗീതാഞ്ജലി കുര്യനും.

ഇന്‍ഡോ-അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ അന്താരാഷ്ട്ര മാധ്യമസമ്മേളനത്തോടനുബന്ധിച്ചു നടന്ന വർക്ക്ഷോപ്പിലാണ്  ഡോക്യുമെന്ററികളെക്കുറിച്ച് ഇവര്‍ വിശദമായി ക്ലാസെടുത്തത്.  വിവിധ തരത്തിലുളള ഡോക്യുമെന്ററികളെക്കുറിച്ചും അവയുടെ നിര്‍മാണഘട്ടങ്ങളക്കുറിച്ചും വളരെ വിശദമായി ഇരുവരും ക്ലാസുകളെടുത്തു. ഒരു ഡോക്യുമെന്ററിയുടെ നിര്‍മാണഘട്ടങ്ങളില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കറിച്ച് ഉദാഹരണസഹിതമാണ് അവര്‍ വ്യക്തമാക്കിയത്. ഡോക്യുമെന്ററികളെക്കുറിച്ച് സദസില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് വളരെ വിശദമായിതന്നെ ഇരുവരും മറുപടി പറഞ്ഞു. പോൾ പനയ്ക്കൽ ആയിരുന്നു മോഡറേറ്റർ. 

വിവിധ സാമൂഹ്യ, പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് ഇരുവരും ചേര്‍ന്നു ചെയ്ത ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിച്ചു. ഒപ്പം, അവയുടെ ചിത്രീകരണ വേളയിലെ അനുഭവങ്ങളും പങ്കുവച്ചു. എച്ച്‌ഐവി രോഗികളുടെ അവസ്ഥയെക്കുറിച്ചുള്ളതും എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തക്കുറിച്ചുള്ളതുമായ ഡോക്യുമെന്ററികളുടെ ചിത്രീകരണവേളയിലെ അനുഭവവും ഏവരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. 

രണ്ടര ദശകങ്ങളായി ഡോക്യുമെന്ററി നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സൈമണ്‍ ബിബിസി, ചാനല്‍ ഫോര്‍ യു കെ  തുടങ്ങിയവയ്ക്കായി നിരവധി ഡോക്യുമെന്ററികള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ത്തന്നെ ശിവാസ്  ഡിസൈപ്പിള്‍സ് എന്ന ഡോക്യുമെന്ററി ലോകപ്രശസ്തമാണ്.

സൈമണോടൊപ്പം ഭാര്യ ഗീതാഞ്ജലിയും ഈ പ്രവര്‍ത്തനങ്ങളിലെല്ലാം പങ്കാളിയാണ്. എഴുത്തുകാരിയായും ഗവേഷകയായും നിര്‍മാതാവായും അവരാണ് ഈ ഡോക്യുമെന്ററികളുടെ എല്ലാം പിന്നിലുള്ള ശക്തിയായി പ്രവര്‍ത്തിക്കുന്നത്.