Breaking News

Trending right now:
Description
 
Oct 23, 2015

ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ സ്‌റ്റോറുമായി ആമസോണ്‍ ഇന്ത്യ

image ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ സ്‌റ്റോറുമായി ആമസോണ്‍ ഡോട്ട്‌ ഇന്‍. ബെഡ്ഡുകള്‍, കോഫി ടേബിളുകള്‍, കസേരകള്‍, സൈഡ്‌ ടേബിളുകള്‍, സോഫകള്‍, ബീന്‍ ബാഗുകള്‍ തുടങ്ങി വിപുലമായ ഫര്‍ണിച്ചര്‍ ശേഖരമാണ്‌ ആമസോണ്‍ ഇന്ത്യ ഫര്‍ണിച്ചര്‍ സ്‌റ്റോറില്‍ ഒരുക്കിയിരിക്കുന്നത്‌. ഡൂറിയന്‍, ഇവോക്ക്‌, റോയല്‍ ഓക്‌, @ഹോം, ഹോം ടൗണ്‍ തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടേതുള്‍പ്പെടെ ഇരുപത്തിയയ്യായിരത്തോളം ഫര്‍ണിച്ചര്‍ ഉത്‌പന്നങ്ങള്‍ ആമസോണ്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്‌.

നീളം, വീതി, ഉയരം തുടങ്ങി ഉത്‌പന്നത്തിന്റെ വിവരങ്ങള്‍ ചിത്രങ്ങളുടെ സഹായത്തോടെ വിശദമാക്കുന്ന ഫര്‍ണിച്ചര്‍ സ്‌റ്റോറില്‍ അവ പരിപാലിക്കേണ്ട രീതികളെ പറ്റിയും പറയുന്നുണ്ട്‌. ഇന്‍സ്‌റ്റാള്‍ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പേജും വീഡിയോ ഗൈഡുകളും ആമസോണ്‍ ഇന്ത്യ ഫര്‍ണിച്ചര്‍ സ്‌റ്റോറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത്തരം സൗകര്യങ്ങള്‍ ഉപയോക്താക്കളെ തങ്ങള്‍ക്ക്‌ ആവശ്യമായ ഫര്‍ണിച്ചറുകള്‍ എളുപ്പത്തില്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുമെന്ന്‌ ആമസോണ്‍ ഇന്ത്യയുടെ കാറ്റഗറി മാനേജ്‌മെന്റ്‌ ഡയറക്ടര്‍ സുമിത്‌ സഹായി പറഞ്ഞു.