Breaking News

Trending right now:
Description
 
Oct 23, 2015

മരങ്ങളിലെ ആണിയടിച്ചുള്ള ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നു ടി.ആര്‍.എ

image ആലപ്പുഴ: മരങ്ങളില്‍ ആണിയടിച്ച് പ്രചാരണ ബോര്‍ഡുകള്‍ തൂക്കിയാല്‍ തെരഞ്ഞെടുപ്പു പെരുമാറ്റചട്ടലംഘനമായി കണക്കാക്കി ഉടന്‍ നടപടി സ്വീകരിക്കുമെന്നു അധികൃതര്‍ പ്രഖ്യാപിച്ചിട്ടുള്ള സ്ഥിതിക്ക് ഇത്തരത്തിലുള്ള എല്ലാ ബോര്‍ഡുകളും ഉടന്‍ നീക്കം ചെയ്യണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) ആവശ്യപ്പെട്ടു. മരങ്ങളിലെ ആണിയടിക്കെതിരേ നേരത്തേ കേരള ഹൈക്കോടതി വിധിയുള്ളതാണ്. എന്നിട്ടും നടപടി സ്വീകരിക്കാറില്ല.

ആകെ തകര്‍ന്നു കിടക്കുന്ന റോഡുകളില്‍ ഒരു പാട്ട ടാറു പോലും ഒഴിക്കാതെ ആലപ്പുഴയില്‍ ചില റോഡുകള്‍ വെറുതെ മോഡല്‍ റോഡുകളായി പ്രഖ്യാപിച്ചു വശങ്ങളിലുള്ള അനേകം മരങ്ങളിലും തൂണുകളിലും ബോര്‍ഡുകളിലും മറ്റും അണിയടിച്ചും കമ്പി കൊണ്ട് കെട്ടിവച്ചുമുള്ള ഫഌക്‌സ് ബോര്‍ഡുകള്‍ മാസങ്ങളായി സ്ഥാപിച്ചിട്ടുള്ളതിലും നടപടിയുണ്ടാകണം. ദേശീയ പാതയിലും വാടക്കനാല്‍ തെക്കേ റോഡിലും ചങ്ങനാശേരി റോഡിലും ഇത്തരത്തിലുള്ള ആണിയടി കാണാം.

ഫോട്ടോ:

ആലപ്പുഴയില്‍ വെറുതെ മോഡല്‍ റോഡായി പ്രഖ്യാപിച്ചു വശങ്ങളിലുള്ള മരങ്ങളില്‍ ബോര്‍ഡ് ആണിയടിച്ച് ഉറപ്പിച്ചിരിക്കുന്നു. വാടക്കനാല്‍ തെക്കേ റോഡിലെ ഒരു ദൃശ്യം.