Breaking News

Trending right now:
Description
 
Oct 23, 2015

ലയസന്ധ്യ 2015 നവംബര്‍ 6ന്‌

image

സിഡ്‌നി: സംഗീത നൃത്ത ഹാസ്യപരിപാടിയുമായി ലയസന്ധ്യ 2015 നവംബര്‍ 6ന്‌ സ്‌ട്രെത്‌ഫീല്‍ഡിലെത്തുന്നു. സ്‌ട്രെത്‌ഫീല്‍ഡിലെ സെന്റ്‌ മര്‍ത്ത ചര്‍ച്ചിന്റെ നൂറാം വാര്‍ഷികത്തോടുനുബന്ധിച്ചാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. 
സാന്റാ സാബിനാ കോളെജ്‌ ഓഡിറ്റോറിയത്തില്‍ നവംബര്‍ 6 വെള്ളിയാഴ്‌ച വൈകിട്ട്‌ ഏഴുമണിയിക്കാണ്‌ പരിപാടി ആരംഭിക്കുക. 
ഗ്രാമി അവാര്‍ഡ്‌ വിന്നിങ്ങ്‌ ആല്‍ബമായ വിന്‍ഡ്‌സ്‌ ഓഫ്‌ സംസാരയിലെ അംഗവും പ്രമുഖ വയലിനിസ്റ്റും മ്യൂസിക്‌ കമ്പോസറുമായ മനോജ്‌ ജോര്‍ജാണ്‌ പരിപാടിയുടെ മുഖ്യകര്‍ഷണം. പിയാനോ ആര്‍ട്ടിസ്‌റ്റ്‌ കപ്പാ ടിവി ഫെയിമുമായ ഫ്രിജോ ഫ്രാന്‍സീസ്‌, പാട്ടുകാരിയും അവതാരകയുമായ ജീനു നസീര്‍ എന്നിവര്‍ പങ്കെടുക്കുന്ന പരിപാടിയുടെ സ്‌ക്രീപ്‌റ്റ്‌ ഏഷ്യനെറ്റിലെ ബഡായി ബംഗ്ലാവിന്റെ സ്‌ക്രിപ്‌റ്റ്‌ റൈറ്റര്‍ സുനീഷ്‌ വമദാണ്‌.
രണ്ടുതരം പാസുകളാണ്‌ പരിപാടിയില്‍ ഉള്ളത്‌. വി ഐ പിയും ഗോള്‍ഡും. മുതിര്‍ന്നവര്‍ക്കുള്ള വിഐപി ടിക്കറ്റിന്‌ 50 ഡോളറും കുട്ടികള്‍ക്ക്‌25ഡോളറുമാണ്‌. ഗോള്‍ഡ്‌ അഡല്‍റ്റിന്‌ 20ഡോളറും ഗോള്‍ഡ്‌ ചൈല്‍ഡിന്‌ 10 ഡോളറുമാണ്‌. 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക
0419 306202 കെപി ജോസ്‌, ജേക്കബ്‌ തോമസ്‌ 0403 675382
ആന്റണി യേശുദാസ്‌ 0404452 195 സെബിന്‍ ജോസഫ്‌ 0413 553057