Breaking News

Trending right now:
Description
 
Oct 23, 2015

മാധ്യമവും മതവും രാഷ്ട്രീയവും ചൂടുള്ള ചര്‍ച്ചാവിഷയം

image ന്യൂയോര്‍ക്ക്:   ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച അന്താരാഷ്ട്ര മാധ്യമസമ്മേളനത്തോടനുബന്ധിച്ചു മാധ്യമവും മതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ചൂടുപിടിച്ച ചര്‍ച്ച നടന്നു. മാധ്യമവും രാഷ്ട്രീയവും പരസ്പര പൂരകങ്ങളാണെന്നു മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ പറഞ്ഞു. എന്നാല്‍, മതം രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും ഒരുപരിധിവരെ ഇടപെടുന്നത് നല്ലതാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണ് പത്രപ്രവര്‍ത്തനം. മാധ്യമവുമായി കൂടിച്ചേര്‍ന്നാലെ ഇന്നത്തെ കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്താന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയില്‍ പങ്കടുത്ത എല്ലാവരും ഈ വിഷയത്തില്‍ തങ്ങളുടേതായ അഭിപ്രായങ്ങള്‍ പങ്കുവച്ചു. മാധ്യമവും മതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ പി.ടി. ചാക്കോയുടെ വീക്ഷണത്തെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ച മുന്നോട്ടുപോയത്. ഈ വിഷയത്തില്‍ കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തിലാകമാനമുള്ളതുമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വിവിധ ഉദാഹരണങ്ങള്‍ സഹിതം തങ്ങളുടെ വാദഗതികള്‍ ഉന്നയിച്ചു. ഷാജി രാമപുരം മോഡറേറ്ററായിരുന്നു.