Breaking News

Trending right now:
Description
 
Oct 23, 2015

ശാലോം ഫെസ്റ്റിവല്‍ ഓസ്‌ട്രേലിയയില്‍

പോള്‍ സെബാസ്റ്റ്യന്‍
image
മെല്‍ബണ്‍: ശാലോം മീഡിയ ഓസ്‌ട്രേലിയയുടെ നേതൃത്വത്തില്‍ ശാലോം ടീം  ശാലോം മലയാളം ഫെസ്റ്റിവല്‍ മെല്‍ബണിലും സിഡ്‌നിയിലുമായി നടത്തപ്പെടുന്നു. പ്രശസ്‌ത വചന പ്രഘോഷകരായ ഫാ.ജോസഫ്‌ വയലില്‍, പ്രൊഫ. കെ.ജെ. മാത്യു, ബ്ര. മാത്യു പി.ഡി. എന്നിവരാണ്‌ ശാലോം ഫെസ്റ്റിവല്‍ നയിക്കുന്നത്‌. ശാലോം മ്യൂസിക്‌ മിനിസ്‌ട്രി ഗാനശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‍കും. പ്രധാനമായും കുടുംബജീവിതത്തെ ആസ്‌പദമാക്കിയുള്ള ധ്യാനവിഷയങ്ങളാണ്‌ 2015 ശാലോം ഫെസ്റ്റിവലില്‍ ഉണ്ടായിരിക്കുക എന്ന്‌ ശാലോം മീഡിയ ഭാരവാഹികള്‍ അറിയിച്ചു.

മെല്‍ബണിലെ ഡാന്‍ഡനോങ്ങിലുള്ള സെന്റ്‌ ജോണ്‍സ്‌ കോളേജില്‍ നവംബര്‍ 27,28,29 തിയതികളിലാണ്‌ ധ്യാനം ക്രമീകരിച്ചിരക്കുന്നത്‌. നവംബര്‍ 27(വെള്ളിയാഴ്‌ച) വൈകുന്നേരം 5 മണിക്ക്‌ മെല്‍ബണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപത അദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ഫെസ്റ്റിവലിന്റെ ഉത്‌ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന്‌ ബോസ്‌കോ പുത്തൂര്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയുണ്ടായിരിക്കും.

സമാപന ദിവസമായ നവംബര്‍ 29-ാം തിയതി(ഞായറാഴ്‌ച) നടക്കുന്ന ദിവ്യബലിയില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ്‌ കോലഞ്ചേരി മുഖ്യകാര്‍മ്മികനായിരിക്കും.
സിഡ്‌നിയിലെ ബള്‍ക്കാം ഹില്ലിലെ സെന്റ്‌ ജോസഫ്‌സ്‌ ധ്യാനകേന്ദ്രത്തില്‍ ഡിസംബര്‍ 4,5,6 തിയതികളില്‍ താമസിച്ചുള്ള ധ്യാനമാണ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍  www.shalomworld.org.au എന്ന വെബ്‌സൈറ്റിലൂടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. ധ്യാനദിവസങ്ങളില്‍ കൗണ്‍സിലിങ്ങിനുള്ള പ്രത്യേക സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌,

മെല്‍ബണ്‍: 0423 357 095, 0411 749 436
സിഡ്‌നി: 0415 136 679, 0488 558 810
കൗണ്‍സിലിങ്ങ്‌ 0423 450 768