Breaking News

Trending right now:
Description
 
Dec 23, 2012

അറ്റ്‌ലാന്റയില്‍ ക്രിസ്‌മസ്‌ കരോള്‍

സാജു വട്ടക്കുന്നത്ത്‌
image
അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇക്കുറിയും ക്രിസ്‌മസ്‌ കരോള്‍ സംഘടിപ്പിച്ചു. ഡിസംബര്‍ ആദ്യ ആഴ്‌ചയില്‍ തുടങ്ങിയ കരോള്‍ എട്ട്‌ കൂടാരയോഗങ്ങളുടെ നേതൃത്വത്തിലാണ്‌ നടത്തിയത്‌. 

അറ്റ്‌ലാന്റയിലെ എല്ലാ ക്‌നാനായ കുടുംബങ്ങളിലും ക്രിസ്‌മസിന്റെ സന്ദേശം എത്തിക്കാന്‍ കരോള്‍ വഴി കഴിഞ്ഞതായി ഇടവക വികാരി ഫാ. ഡൊമിനിക്‌ മഠത്തിക്കളത്തില്‍ പറഞ്ഞു. അമേരിക്കയിലെ എല്ലാ ക്‌നാനായ സമൂഹത്തിനും അറ്റ്‌ലാന്റയിലെ ക്‌നാനായ സമൂഹം മാതൃകകയാണെന്ന്‌ ഫാ. ഡൊമിനിക്‌ ചൂണ്ടിക്കാട്ടി.