Breaking News

Trending right now:
Description
 
Oct 23, 2015

കാരൂര്‍ സോമന്റെ ഇംഗ്ലീഷ്‌ നോവല്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ പ്രകാശനം ചെയ്‌തു

image ലണ്ടന്‍: സാഹിത്യ ലോകത്തെ ബഹുമുഖ പ്രതിഭ കാരൂര്‍ സോമന്റെ ഇംഗ്ലീഷ്‌ നോവല്‍ മലബാര്‍ എ ഫ്‌ളേം ഒക്‌ടോബര്‍ 12ന്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ ഈസ്റ്റ്‌ ലണ്ടന്‍ എം.പിയും മുന്‍ വര്‍ക്ക്‌ ആന്റ്‌ പെന്‍ഷന്‍ മന്ത്രിയുമായ സ്റ്റീഫന്‍ റ്റിമ്മിനു നല്‌കികൊണ്ട്‌ കേരള സര്‍ക്കാര്‍ ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍ നിര്‍വഹിച്ചു.

ബ്രിട്ടണിലെ ഒരു പ്രിന്റഡ്‌  ഇംഗ്ലീഷ്‌- മലയാളം പത്രമായ കേരള ലിങ്കിന്റെ 20-ാമത്‌ വാര്‍ഷിക പരിപാടിയിലാണ്‌ ഈ പ്രകാശന കര്‍മ്മം നടന്നത്‌. മനുഷ്യര്‍ ഏതു ജാതി-മതത്തിലുള്ളവരായാലും അതിന്റെ മഹിമയെക്കുറിച്ച്‌ വാഴ്‌ത്തിപ്പാടുന്നതിലുപരി ആത്മാവില്‍ ആനന്ദം കണ്ടെത്തുന്നവരാകണം. അധര്‍മ്മ പക്ഷത്തുനിന്ന്‌ ജയിക്കുന്നതിനേക്കാള്‍ നല്ലത്‌ ധര്‍മ്മ പക്ഷത്തുനിന്ന്‌ ത്യാഗങ്ങള്‍ സഹിക്കുന്നതും തോല്‍ക്കുന്നതുമാണ്‌.

സംഭവബഹുലമായ ഈ കാലഘട്ടത്തില്‍ ആത്മാവും അക്ഷരവും അറിയുന്നവരായെങ്കില്‍ മാത്രമേ മതസൗഹാര്‍ദ്ദവും സാമൂഹികമൈത്രിയും കൈവരിക്കാന്‍ കഴിയൂ. അത്‌ വ്യക്തി പ്രഭാവവും സാമൂഹ്യ-സാംസ്‌കാരിക ബോധമുള്ളവരില്‍ കാണാനുണ്ട്‌. അടുത്ത തലമുറ ഈ പന്ഥാവിലൂടെ സഞ്ചരിക്കാനുള്ള വഴികള്‍ തുറന്നു കൊടുക്കേണ്ടത്‌ നമ്മുടെ കടമയാണ്‌. ബ്രിട്ടനില്‍ പഠിച്ചതുകൊണ്ടാകാം, ജന്മംകൊണ്ടല്ല മറിച്ച്‌ കര്‍മ്മം കൊണ്ടാണ്‌ ജീവിതം അവസാനിക്കേണ്ടതെന്നു ഞാനറിഞ്ഞത്‌. വായനയുടെയും വിദ്യയുടെയും ഉന്നതിയില്‍ നില്‍ക്കുന്ന ബ്രിട്ടീഷുകാരെ നിശ്ചയമായും താന്‍ തെളിച്ചമുള്ള കണ്ണുകൊണ്ടാണ്‌ താന്‍ കാണുന്നതെന്ന്‌ ജിജി തോംസണ്‍ അഭിപ്രായപ്പെട്ടു.

എം. പിമാരായ സ്റ്റീഫന്‍ റ്റിം, വീരേന്ദ്രശര്‍മ്മയും ഇന്‍ഡ്യന്‍ സമൂഹം രാജ്യത്തിനു നല്‌കിക്കൊണ്ടിരിക്കുന്ന ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു. മലയാളി സമൂഹത്തിന്റെ സേവനനിരതമായ കൈകകളെ കര്‍മ്മരംഗങ്ങളില്‍ മാത്രമല്ല അറിവിലും അക്ഷരത്തിലും കേരളത്തിന്റെ പ്രകൃതിഭംഗിയിലും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന്‌ വീരേന്ദ്ര ശര്‍മ്മ പറഞ്ഞു. ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ നിരന്തരം എഴുതുന്ന കാരൂര്‍ സോമന്‍ `മലബാര്‍ എ ഫ്‌ളേമി'ലൂടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന്‌ പ്രഭുക്കന്മാരുടെ നാട്ടിലെത്തി ജീവിതത്തെ ഉന്നതവും ഉദാത്തവുമാക്കി തീര്‍ക്കുന്നവരുടെ അനുഭൂതി മാധുര്യത്തിന്റെ അന്തര്‍ഭാവങ്ങളാണ്‌ വെളിവാക്കുന്നത്‌. ഇവരുടെ മക്കളിലേക്ക്‌ മതതീവ്രവാദികള്‍ കടന്നുവരുന്നത്‌ ഏറെ കൗതുകത്തോടെയാണ്‌ വായിച്ചതെന്ന്‌ കേരള ലിങ്ക്‌ ചീഫ്‌ എഡിറ്ററും കൗണ്‍സിലറുമായ ഫിലിപ്പ്‌ അബ്രഹാം അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ജി.കെ.വി. റാവു കഅട, ശാന്തിഗിരി സ്വാമി ഗുരിന്തനം, ഡോ. സിറിയക്‌, ഡോ. കെ. ജോണ്‍, അശ്വതി മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മലബാര്‍ എ ഫ്‌ളേം നോവല്‍ amazon.in, flipkart.com, ucanindia.in, mediahouseonline.in ലഭ്യമാണ്‌.

Email: Danielsibin@yahoo.co.uk