Breaking News

Trending right now:
Description
 
Oct 23, 2015

ദീപാവലി ആഘോഷിക്കാന്‍ തനിഷ്‌ക്കിന്റെ ദിവ്യം

image ദീപാവലി ആഘോഷങ്ങള്‍ക്കു മുന്നോടിയായി ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക ആകര്‍ഷകമായ സ്വര്‍ണാഭരണങ്ങളുടെ നിര, ദിവ്യം അവതരിപ്പിക്കുന്നു. ശ്രേഷ്‌ഠമായ ഇന്ത്യന്‍ ക്ഷേത്ര നിര്‍മ്മിതികളില്‍ നിന്ന്‌ പ്രേരണ ഉള്‍ക്കൊണ്ട്‌ രൂപകല്‍പന ചെയ്‌തിരിക്കുന്ന ദിവ്യം ശ്രേണിയിലുള്ള ആഭരണങ്ങള്‍ക്ക്‌ പാരമ്പര്യത്തോടൊപ്പം പുതുമയും ഒത്തുചേരുന്ന ഡിസൈനുകളാണ്‌. വലിയ മാലകള്‍, നെക്‌ലെസ്‌, മുത്തുമാലകള്‍, വളകള്‍, മോതിരങ്ങള്‍, ജിമിക്കികള്‍ തുടങ്ങി ഒട്ടനവധി ആഭരണങ്ങളുടെ 150 ല്‍ അധികം വൈവിധ്യങ്ങളായ ഡിസൈനുകളാണ്‌ ദിവ്യം ശ്രേണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

പത്ത്‌ ഗ്രാമിന്‌ മുകളിലുള്ള ഓരോ സ്വര്‍ണാഭരണം വാങ്ങുമ്പോഴും, അല്ലെങ്കില്‍ 8,000 രൂപയ്‌ക്ക്‌ മുകളില്‍ വിലയുള്ള ഡയമണ്ട്‌ ആഭരണം വാങ്ങുമ്പോഴും ഓരോ സ്വര്‍ണനാണയം സൗജന്യമായി നേടാനുള്ള അവസരവും തനിഷ്‌ക്‌ ഒരുക്കുന്നു. ഈ ഓഫറിനെപറ്റി കൂടുതലറിയാന്‍ ഉപയോക്താക്കള്‍ തനിഷ്‌കിന്റെ സ്‌റ്റോറുമായി ബന്ധപ്പെടുകയോ അല്ലെങ്കില്‍ www.titan.co.in എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുകയോ ചെയ്യുക.