Breaking News

Trending right now:
Description
 
Oct 23, 2015

സാംസങ്‌ സെഡ്‌3 ടൈസന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

image ടൈസന്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസങ്‌ സെഡ്‌3 സ്‌മാര്‍ട്ട്‌ഫോണ്‍ സാംസങ്‌ ഇലക്ട്രോണിക്‌സ്‌ വിപണിയിലെത്തിച്ചു. മേക്ക്‌ ഇന്‍ ഇന്ത്യ പദ്ധതിയനുസരിച്ച്‌ ഇന്ത്യയില്‍ തന്നെ രൂപകല്‌പന ചെയ്‌ത്‌ നിര്‍മ്മിച്ച സെഡ്‌3 സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ ഉപയോക്താക്കളെയാണ്‌ പ്രധാനമായും ലക്ഷ്യമിടുന്നത്‌.

ഒട്ടനവധി സേവനങ്ങള്‍ ലഭ്യമാക്കുന്ന മൈ ഗാലക്‌സി പ്ലാറ്റ്‌ഫോം, വിവിധ ഭാഷകളില്‍ നിന്നുള്ള പാട്ടുകള്‍ ലഭ്യമാക്കുന്ന മിക്‌സ്‌ റേഡിയോ, പുതുതായി അവതരിപ്പിക്കുന്ന അള്‍ട്രാ ഡാറ്റാ സേവിംഗ്‌ മോഡ്‌ എന്നീ സവിശേഷതകളോടെയാണ്‌ സാംസങ്‌ സെഡ്‌3 വിപണിയിലെത്തുന്നത്‌. സാംസങ്‌ സെഡ്‌3യുടെ അള്‍ട്രാ ഡാറ്റാ സേവിംഗ്‌ മോഡ്‌ വഴി 40 ശതമാനം വരെ മൊബൈല്‍ ഡാറ്റാ ലാഭിക്കാനാകും. അള്‍ട്രാ പവര്‍ സേവിംഗ്‌ മോഡിന്റെ ഉപയോഗത്തിലൂടെ സാംസങ്‌ സെഡ്‌3 50 ശതമാനം വരെ കൂടുതല്‍ ബാറ്ററി സ്റ്റാന്‍ഡ്‌ ബൈ സമയവും നല്‍കുന്നു.

1 ജിബി റാം, 8 ജിബി റോം, 128 ജിബി കാര്‍ഡ്‌ വരെ ഉപയോഗിക്കാനാവുന്ന മൈക്രോ എസ്‌ഡി കാര്‍ഡ്‌ സ്ലോട്ട്‌ എന്നിവയോടുകൂടിയാണ്‌ സാംസങ്‌ സെഡ്‌3 വിപണിയിലെത്തുന്നത്‌. സൂപ്പര്‍ അമോലെഡ്‌ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന 5 ഇഞ്ച്‌ എച്ച്‌ഡി സ്‌ക്രീനോടു കൂടി വിപണിയില്‍ എത്തുന്ന സാംസങ്‌ സെഡ്‌3, യഥാര്‍ത്ഥ നിറത്തിലും കോണ്‍ട്രാസ്‌റ്റിലുമുള്ള മിഴിവേറിയ ചിത്രങ്ങള്‍ നല്‍കുന്നു. 8 മെഗാപിക്‌സല്‍ പിന്‍കാമറയും 5 മെഗാപിക്‌സല്‍ മുന്‍കാമറയുമുള്ള സെഡ്‌3 മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നു.

വെറും 7.9 മില്ലിമീറ്റര്‍ മാത്രം കനമുള്ള സാംസങ്‌ സെഡ്‌3 ഗോള്‍ഡ്‌, ബ്ലാക്ക്‌, സില്‍വര്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്‌. സാംസങിന്റെ എല്ലാ റീട്ടെയ്‌ല്‍ സ്‌റ്റോറുകളില്‍ നിന്നും ഓണ്‍ലൈനില്‍ സ്‌നാപ്‌ഡീലില്‍ മാത്രവും ലഭ്യമാകുന്ന സാംസങ്‌ സെഡ്‌3 ക്ക്‌ 8,490 രൂപയാണ്‌ വില.