Breaking News

Trending right now:
Description
 
Oct 23, 2015

ടൊയോട്ടയുടെ പുതിയ എറ്റിയോസ്‌ ലിവ

image ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ്‌ പുതിയ എറ്റിയോസ്‌ ലിവ വിപണിയിലെത്തിച്ചു. കാറിന്റെ ബോഡിക്കും റൂഫിനും കോണ്‍ട്രാസ്‌റ്റ്‌ നിറങ്ങള്‍ നല്‍കി ഫാക്ടറിയില്‍ നിന്ന്‌ നേരിട്ട്‌ വിപണിയിലെത്തുന്ന ആദ്യ ഹാച്ച്‌ബാക്ക്‌ കാറാണ്‌ പുതിയ എറ്റിയോസ്‌ ലിവ.

റിയര്‍ റൂഫ്‌ സ്‌പോയ്‌ലര്‍, ബ്ലാക്ക്‌ ഗ്രില്‍, റിയര്‍ വ്യു മിററുകള്‍, 15 ഇഞ്ച്‌ ഡയമണ്ട്‌ കട്ട്‌ അലോയ്‌ വീലുകള്‍ തുടങ്ങിയവ പുതിയ എറ്റിയോസ്‌ ലിവയുടെ പുറംഭാഗം കൂടുതല്‍ ആകര്‍ഷകമാക്കുന്നു. മരം കൊണ്ടു തീര്‍ത്ത ഉള്‍ഭാഗങ്ങള്‍, ബ്ലൂടൂത്ത്‌ ഓഡിയോ, ക്യാബിന്‍ സ്‌പേയ്‌സ്‌, സീറ്റ്‌ ഫാബ്രിക്കിന്‌ നല്‍കിയിരിക്കുന്ന ഡ്യൂവല്‍ ടോണ്‍ എന്നിവ ലിവയുടെ ഉള്‍ഭാഗത്തെ മനോഹരമാക്കുന്നു. മൂന്നു വര്‍ഷം വരെയോ അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരെയോ ടൊയോട്ട പുതിയ എറ്റിയോസ്‌ ലിവക്ക്‌ വാറണ്ടിയും നല്‍കുന്നുണ്ട്‌.

എസ്‌ആര്‍എസ്‌ ഡ്യുവല്‍ എയര്‍ബാഗുകളുള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളും പുതിയ ലിവയിലുണ്ട്‌. പുതിയ എറ്റിയോസ്‌ ലിവ പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ ലഭ്യമാണ്‌.