Breaking News

Trending right now:
Description
 
Oct 23, 2015

ആലപ്പുഴ വൈ.എം.സി.എ-മുത്തൂറ്റ് ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി; താരങ്ങളെ ആദരിക്കും

image ആലപ്പുഴ: വൈ.എം.സി.എ-മുത്തൂറ്റ് ഫിനാന്‍സ് 22-ാമത് പി.എസ്.വിശ്വപ്പന്‍ മെമ്മോറിയല്‍ സൗത്ത് ഇന്ത്യ ഇന്‍വിറ്റേഷന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഡോ. ടി.എം.തോമസ് ഐസക് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഡോ.പി.കുരിയപ്പന്‍ വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ മൈക്കിള്‍ മത്തായി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോണ്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

പഴയകാല ബാസ്‌ക്കറ്റ്‌ബോള്‍ താരങ്ങളെ ടൂര്‍ണമെന്റ് സംഘാടക സമിതി ആദരിക്കും. ജോസഫ് അലക്‌സ്, തോമസ് ടി. ഫെന്‍, എന്‍.മണി, എം.ഐ. പോള്‍, വി.ടി.സേവ്യര്‍, ജോണ്‍ സേവ്യര്‍, ഗോപിനാഥ കുറുപ്പ്, എ.സുലൈമാന്‍, ആര്‍. അയ്യപ്പന്‍ പിള്ള. കെ.എം.തോമസ് എന്നിവരെയാണ് ആദരിക്കുന്നത്. 2015 ഒക്ടോബര്‍ 25-ന് ഞായറാഴ്ച രാത്രി 7.30-നു ചേരുന്ന സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി കെ.സി.വേണുഗോപാല്‍ അവരെ പൊന്നാട അണിയിക്കുകയും മെമൊന്റോ കൈമാറുകയും ചെയ്യും. ടൂര്‍ണമെന്റ് വിജയികള്‍ക്കു ട്രോഫികള്‍ സമ്മാനിക്കുകയും ചെയ്യും.

ഫോട്ടോ: ആലപ്പുഴ വൈ.എം.സി.എ-മുത്തൂറ്റ് ഫിനാന്‍സ് 22-ാമത് പി.എസ്.വിശ്വപ്പന്‍ മെമ്മോറിയല്‍ സൗത്ത് ഇന്ത്യ ഇന്‍വിറ്റേഷന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഡോ. ടി.എം.തോമസ് ഐസക് എം.എല്‍.എ ബോള്‍ എറിഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോണ്‍ ജോര്‍ജ്, ചെയര്‍മാന്‍ ഡോ.പി.കുരിയപ്പന്‍ വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ മൈക്കിള്‍ മത്തായി തുടങ്ങിയവര്‍ സമീപം.