Breaking News

Trending right now:
Description
 
Oct 23, 2015

സ്‌പൈസ്‌ ജെറ്റ്‌ ഡല്‍ഹി-കൊച്ചി-ഡല്‍ഹി റൂട്ടില്‍ നവംബറില്‍ പ്രതിദിന സര്‍വീസ്‌ ആരംഭിക്കും

image രാജ്യത്തെ പ്രമുഖ ലോ-കോസ്റ്റ്‌ വിമാന സര്‍വീസ്‌ കമ്പനികളിലൊന്നായ സ്‌പൈസ്‌ ജെറ്റ്‌ ഡല്‍ഹി-കൊച്ചി-ഡല്‍ഹി റൂട്ടില്‍ നേരിട്ടുള്ള പ്രതിദിന ഫ്‌ളൈറ്റ്‌ സര്‍വീസ്‌ പ്രഖ്യാപിച്ചു. നവംബര്‍ 19ന്‌ പുതിയ സര്‍വീസ്‌ തുടങ്ങും. ഇതിനുള്ള ടിക്കറ്റ്‌ ബുക്കിംഗ്‌ ആരംഭിച്ചു. ഈ റൂട്ടില്‍ രണ്ടു സര്‍വീസുകളാണ്‌ കമ്പനി ഇപ്പോള്‍ നടത്തുന്നത്‌. ആഭ്യന്തര വിമാന സര്‍വീസ്‌ കണക്‌ടിവിറ്റി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടയാണു നേരിട്ടുള്ള ഫ്‌ളൈറ്റ്‌ തുടങ്ങുന്നതെന്നു സ്‌പൈസ്‌ജെറ്റ്‌ സെയില്‍സ്‌ ഡിസ്‌ട്രിബ്യൂഷന്‍ ഹെഡും സീനിയര്‍ വൈസ്‌ പ്രസിഡന്റുമായ ശില്‌പ ഭാട്ടിയ പറഞ്ഞു. ദിവസവും രാവിലെ എട്ടിനു ഡല്‍ഹിയില്‍നിന്നു പുറപ്പെടുന്ന ഫ്‌ളൈറ്റ്‌ 11.15ന്‌ കൊച്ചിയില്‍ എത്തിച്ചേരും. രാവിലെ 11.45ന്‌ കൊച്ചിയില്‍നിന്നു പുറപ്പെടുന്ന ഫ്‌ളൈറ്റ്‌ ഉച്ചകഴിഞ്ഞു മൂന്നിനു ഡല്‍ഹിയിലെത്തും. ആറു രാജ്യാന്തര സര്‍വീസ്‌ ഉള്‍പ്പെടെ 40 സ്ഥലങ്ങളിലേക്കായി സ്‌പൈസ്‌ജെറ്റ്‌ 250 ഫ്‌ളൈറ്റ്‌ സര്‍വീസ്‌ ദിവസവും നടത്തുന്നുണ്ട്‌.