ഷിക്കാഗോ: അമേരിക്കയിലെ സാമൂഹിക പശ്ചാത്തലത്തില്‍ വളര്‍ന്നുവരുന്ന കൗമാരപ്രായക്കാരുടെ പെരുമാറ്റത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ഷിക്കാഗോ സെന്റ് മേരീസ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാര്‍ ഏറെ പ്രയോജനകരമായി. മദ്യപാനം, മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങള്‍, ഇത് കുട്ടികളിലുണ്ടാക്കുന്ന സമ്മര്‍ദ്ദം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സെമിനാറില്‍ വിശദമായി ചര്‍ച്ച ചെയ്തു.
അലക്സിയന്‍ ബ്രദേഴ്സ് ഹോസ്പിറ്റലിലെ ബിഹേവിയര്‍ ഹെല്‍ത്ത് വകുപ്പില്‍ ജോലി ചെയ്യുന്ന പ്രഗത്സഭരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്തത്. യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം പ്രത്യേകം സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്നു.
ഡീ അഡിക്ഷന് കണ്‍സള്‍ട്ടന്റ് സാല്‍ബി ചേന്നോത്ത് ക്ലാസുകള്‍ കൈകാര്യം ചെയ്ത പ്രഗത്ഭരെ പരിചയപ്പെടുത്തി. ഇടവക വികാരി ഫാ. ഏബ്രാഹാം മുത്തോലത്ത് നന്ദി പറഞ്ഞു. പാരീഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ പോള്‍സണ്‍ കുളങ്ങര, ജോസ് പിണര്‍ക്കയില്‍, ജിനോ കക്കാട്ടില്‍, തോമസ് അപ്പോഴിപ്പറമ്പില്‍, ജോയിസ് മറ്റത്തികുന്നേല്‍, ജയിന് മാക്കില്‍, മെന്‍ മിനിസ്ട്രി കോര്‍ഡിനേറ്റര്‍മാരായ ജോണിക്കുട്ടി പിള്ളവീട്ടില്‍, സാബു നടുവീട്ടില്‍, തോമസ് കടിയംപള്ളി, വിമണ്‍ മിനിസ്ട്രി കോര്‍ഡിനേറ്റര്‍മാരായ മേരി ആലുങ്കല്‍, ആന്‍സി ഐക്കരപറമ്പില്‍, സാബാ നെടുംചിറ, ഷൈനി തറത്തട്ടേല്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്കി.