Breaking News

Trending right now:
Description
 
Oct 22, 2015

റേഡിയോ ഗലീലി പ്രക്ഷേപണം ആരംഭിക്കുന്നു

image

സിഡ്‌നി: റേഡിയോ ഗലീലി എന്ന ഓണ്‍ലൈന്‍ റേഡിയോയുടെ പ്രക്ഷേപണം ഒക്ടോബര്‍ 23ന്‌ നാലുമണിയ്‌ക്ക്‌ ആരംഭിക്കും. സീറോ മലബാര്‍ മെല്‍ബന്‍ രൂപതാ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ആശിര്‍വദിക്കും. സംഗീതപരിപാടികള്‍, വചനാനുഭവങ്ങള്‍, മനശാസ്‌ത്രവിശകലനം, കുട്ടികള്‍ക്കായുള്ള പരിപാടികള്‍ എന്നിങ്ങനെ വിവിധ പരിപാടികള്‍ കോര്‍ത്തിണക്കിയാവും റേഡിയോ ഗലീലി എത്തുക
സിഡ്‌നിയിലെ കലാസാംസ്‌കാരിക രംഗത്ത്‌ സജീവ സാന്നിധ്യമായിരുന്ന ബാബു സെബാസ്റ്റ്യനാണ്‌ റേഡിയോ ഗലീലിയോയുടെ അമരക്കാരന്‍. തൃശൂര്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയിലെ മുന്‍ അധ്യാപകനും സിനിമ നടനുമാണ്‌ ബാബു സെബാസ്റ്റ്യന്‍.