Breaking News

Trending right now:
Description
 
Oct 22, 2015

റേഞ്ച്‌ റോവര്‍ ഇവോക്ക്‌ 2016ന്റെ ബുക്കിംഗ്‌ ആരംഭിച്ചു

image കൊച്ചി: 2015 നവംബറില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന ലാന്‍ഡ്‌ റോവറിന്റെ ആഢംബര എസ്‌യുവി റേഞ്ച്‌ റോവര്‍ ഇവോക്ക്‌ 2016 ന്റെ ബുക്കിംഗ്‌ ആരംഭിച്ചു. പുതിയ റേഞ്ച്‌ റോവര്‍ ഇവോക്കിന്റെ ബുക്കിംഗ്‌ എല്ലാ അംഗീകൃത ലാന്‍ഡ്‌ റോവര്‍ റീട്ടെയ്‌ലര്‍മാരും സ്വീകരിച്ചു തുടങ്ങി. 

മെച്ചപ്പെട്ട സാങ്കേതിക വിദ്യയും ഡിസൈനിലെ പുതുമയും ആഢംബര വാഹന ശ്രേണിയില്‍ 2016 മോഡല്‍ റേഞ്ച്‌ റോവര്‍ ഇവോക്കിനെ ശ്രദ്ധേയമാക്കുന്നു. ഹാന്‍ഡ്‌സ്‌ ഫ്രീ ടെയ്‌ല്‍ഗെയ്‌റ്റ്‌ സൗകര്യം, ഹെഡ്‌ അപ്പ്‌ ഡിസ്‌പ്ലേ, സറൗണ്ട്‌ കാമറ സിസ്റ്റം, 17 സ്‌പീക്കറുകള്‍, 825 വാട്‌സ്‌്‌ മെറിഡിയന്‍ സറൗണ്ട്‌ സൗണ്ട്‌ സിസ്റ്റം, റിയര്‍ സീറ്റ്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌ തുടങ്ങിയ സവിശേഷതകളോടെയാണ്‌ റേഞ്ച്‌ റോവര്‍ ഇവോക്ക്‌ 2016 വിപണിയിലെത്തുന്നത്‌. 

കൊച്ചിയിലേത്‌ ഉള്‍പ്പടെ 22 അംഗീകൃത ഡീലര്‍മാരിലൂടെ ലാന്‍ഡ്‌ റോവര്‍ വാഹനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാണ്‌.