Oct 22, 2015
നടന് മാമുക്കോയ മരിച്ചുവെന്ന് വ്യാജ പ്രചരണം; കേസെടുക്കണമെന്ന് മോഹന്‍ലാല്‍
നടന് മാമുക്കോയ മരിച്ചുവെന്ന വ്യാജ പ്രചരണം. സാമൂഹ്യമാധ്യമങ്ങളിലാണ്
ദിവസങ്ങള്‍ക്കു മുമ്പ് ഇത്തരത്തില്‍ പ്രചരണം ഉണ്ടായത്. നടന് മാമുക്കോയ
മരിച്ചു. വൃക്കരോഗമാണ് മരണകാരണമെന്നും വ്യ്ക്തമാക്കിയിരുന്നു.
മിനിട്ടുകള്‍ക്കകം വാര്‍ത്ത പടര്‍ന്നു. അദ്ദേഹത്തെ നേരിട്ടറിയാവുന്നവര്‍
ഫോണില്‍ വിളിച്ചപ്പോള്‍ മാമുക്കോയ വയനാട്ടില്‍ ആയിരുന്നു. വിളിച്ച
എല്ലാവരോടും ഞാന്‍ മരിച്ചുവെന്നു കോഴിക്കോടന്‍ സ്റ്റൈലില്‍ അദ്ദേഹം
പറയുകയും ചെയ്തു. ഫോണ്‍വിളികള്‍ കൂടിയപ്പോള്‍ മാമുക്കോയ ഫോണ്‍ ഓഫ്
ചെയ്യുകയായിരുന്നു. ജീവിച്ചിരിക്കുന്നവര്‍ മരിച്ചുവെന്നു സോഷ്യല്‍
മീഡിയയില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ പൊലീസ്
കേസ് എടുക്കണമെന്ന് നടന് മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. തന്റെ ബ്ലോഗിലാണ്
മോഹന്‍ലാല്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. മാമുക്കോയയെ കൊന്നതു മലയാളിയുടെ
മനോവൈകൃതം എന്ന തലക്കെട്ടോടെയാണു മോഹന്‍ലാലിന്റെ ബ്ലോഗിലെ കുറിപ്പ്
തുടങ്ങുന്നത്. തനിക്ക് ഇക്കാര്യം വെറും തമാശയായി കാണാന്‍ സാധിക്കില്ല.
ഒരിക്കല്‍ താനും ഇത്തരത്തില്‍ മരിച്ചുവെന്ന് മോഹന്‍ലാല്‍ പറയുന്നു.
ഒരിക്കല്‍ ഞാന്‍ ഊട്ടിയില്‍ ഷൂട്ടിംഗിലായിരുന്നു. ആരോ തിരുവനന്തപുരത്ത്
എന്റെ വീട്ടില്‍ വിളിച്ചു പറഞ്ഞു, ഞാന്‍ ഒരു കാറപകടത്തില്‍ മരിച്ചുവെന്ന്.
അന്ന് എന്റെ അച്ഛനും അമ്മയും തിന്ന തീയ്ക്ക് ഒരു കണക്കുമില്ല.
മനഃസാക്ഷിയില്ലാതെ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിട്ടു വ്യക്തികളെയും
സമൂഹത്തെയും വഴിതെറ്റിക്കുന്നവരെ ക്രിമിനലുകളായി കണക്കാക്കണം.മോഹന്‍ലാല്‍
ബ്ലോഗില്‍ പറയുന്നു.