Breaking News

Trending right now:
Description
 
Oct 21, 2015

അച്ഛന്‍ പ്യൂണായ കോടതിയില്‍ ജഡ്‌ജിയായി മകള്‍

image
മുംബൈ: കുട്ടിക്കാലത്ത്‌ അച്ഛന്റെ കൂടെ കോടതിയില്‍ എത്തുമ്പോള്‍ മകള്‍ വാശിപിടിച്ചു കരഞ്ഞത്‌ ജഡ്‌ജിയുടെ കസേരയില്‍ ഇരിക്കാന്‍. അന്നു മകളെ ശാസിക്കാതെ അച്ഛന്‍ ആശ്വസിപ്പിച്ചു. പഠിച്ചു വലുതായാല്‍ മോള്‍ക്ക്‌ ഈ കസേരയില്‍ ഇരിക്കാം. മകള്‍ അച്ഛനു വാക്കു നല്‍കി പഠിച്ച്‌ ഒരു ജഡ്‌ജിയാകും.

മോള്‍ വാക്കു തെറ്റിച്ചില്ല. പഠിച്ചു ജഡ്‌ജിയായി. അന്നു ഇരിക്കണമെന്നു വാശിപിടിച്ച കസേരയില്‍ മകള്‍ ഇന്നിരിക്കുമ്പോള്‍ അച്ഛന്‍ പ്യൂണായി അതേ കോടതിയില്‍ സന്തോഷാശ്രുക്കള്‍ പൊഴിക്കുകയാണ്‌. 
അമ്രിന്‍ കാസിമെന്ന 24കാരിയായ മകള്‍ക്കും ഗുലാം പഥാനാകട്ടെ എന്ന അച്ഛനും അഭിമാനിക്കാന്‍ ഏറെ.
മഹാരാഷ്ട്രയിലെ ഭാന്ദ്ര ജില്ലാ കോടതിയിലെ ക്ലാസ്‌ ഫോര്‍ജീവനക്കാരനാണ്‌ ഗുലാം പഥാന്‍. 
2011ല്‍ ഡോ. അംബേദ്‌ക്കര്‍ കോളെജ്‌ ഓഫ്‌ ലോയില്‍ നിന്നാണ്‌ അമ്രിന്‍ ബിരുദം എടുത്തത്‌. കഴിഞ്ഞ ഏപ്രിലില്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ പരീക്ഷ പാസായി ജഡ്‌ജിയുമായി. അച്ഛന്റെ അതേ കോടതിയിലാണ്‌ മകള്‍ക്ക്‌ നിയമനം ലഭിച്ചത്‌.
അച്ഛനാണ്‌ തനിക്ക്‌ പഠിക്കാന്‍ പ്രേരണയായതെന്നും അമ്രിന്‍ അഭിമാനപൂര്‍വം അച്ഛനെ ചേര്‍ത്തു നിര്‍ത്തി പറഞ്ഞു.