Breaking News

Trending right now:
Description
 
Dec 22, 2012

`ഓപ്പണ്‍ ഗഗ്‌നം സ്റ്റൈല്‍' യൂട്യൂബില്‍ ചരിത്രം സൃഷ്ടിച്ചു

image ന്യൂയോര്‍ക്ക്‌: സൗത്ത്‌ കൊറിയന്‍ പോപ്പ്‌ സംഗീതജ്ഞന്‍ സൈയുടെ `ഓപ്പണ്‍ ഗഗ്‌നം സ്റ്റൈല്‍' യൂട്യൂബില്‍ ചരിത്രം സൃഷ്ടിച്ചു മുന്നേറുന്നു. കഴിഞ്ഞ ജൂലൈ 15-ന്‌ യൂട്യൂബിലെത്തിയ ഗഗ്‌നം സ്റ്റൈല്‍ ഇതിനോടകം തന്നെ ഒരുബില്യണിലധികം തവണ കണ്ടുകഴിഞ്ഞു.

ഒരു മാസം ശരാശരി 200 ദശലക്ഷം ആളുകള്‍ ഗഗ്‌നം സ്റ്റൈല്‍ കാണുന്നുണ്ടെന്നാണ്‌ യൂട്യൂബ്‌ രേഖകള്‍ വ്യക്തമാക്കുന്നത്‌. 61 ലക്ഷത്തിലധികം ലൈക്കുകളും നാലര ലക്ഷത്തോളം ഡിസ്‌ലൈക്കുകളും ഈ വീഡിയോക്ക്‌ ലഭിച്ചു. ജസ്റ്റിന്‍ ബീവറിന്റെ `ബേബി'യുടെ യൂട്യൂബ്‌ റിക്കോര്‍ഡ്‌ പഴങ്കഥയാക്കി കൊണ്ടായിരുന്നു ഓപ്പണ്‍ ഗഗ്‌നം സ്റ്റൈലിന്റെ മുന്നേറ്റം. 800 ദശലക്ഷം ആളുകളാണ്‌ ബേബി കണ്‌ടത്‌. 2012-ലെ ഗൂഗിള്‍ റിപ്പോര്‍ട്ടനുസരിച്ച്‌ ആഗോളതലത്തിലെ ഗൂഗിള്‍ സേര്‍ച്ചില്‍ രണ്ടാമത്‌ ഗഗ്‌നം സ്റ്റൈല്‍ ആണ്‌.

Click on the link to watch Gangnam style: 

 
https://www.youtube.com/watch?v=9bZkp7q19f0


Tags: Youtube, Gangnam Style, 1 Billion hits, Justine Bever, Baby, Google Search,