Breaking News

Trending right now:
Description
 
Oct 21, 2015

കത്തോലിക്ക ബാവ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നു

image
സിഡ്‌നി: മലങ്കര ഓര്‍ത്തോഡ്‌ക്‌സ്‌ സിറിയാനി സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ബസേലിയോസ്‌ മാര്‍ത്തോമ പൗലോസ്‌ ദ്വിദിയന്‍ കത്തോലിക്ക ബാവ പത്ത്‌ ദിവസത്തെ സന്ദര്‍ശനത്തിനായി നവംബറില്‍ ഓസ്‌ട്രേലിയയില്‍ എത്തുന്നു. ന്യുസിലന്‍ഡ്‌ വഴിയാണ്‌ കത്തോലിക്ക ബാവ ഓസ്‌ട്രേലിയയില്‍ എത്തുന്നത്‌. കത്തോലിക്ക ബാവയുടെ ആദ്യ ഓസ്‌ട്രേലിയന്‍ സന്ദര്‍ശമാണ്‌. കത്തോലിക്ക ബാവയ്‌ക്ക്‌ നവംബര്‍ 14ന്‌ സിഡ്‌നിയിലെയും സമീപ പ്രദ്ദേശങ്ങളിലെയും ദേവാലയങ്ങളില്‍ നിന്നുള്ള വൈദീകരും വിശ്വാസികളും ചേര്‍ന്നു ഔദ്യോഗിക വരവേല്‍പ്പ്‌ നല്‍കും.
അന്ന്‌ വൈകുന്നേരംസിഡ്‌നി സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ എത്തുന്ന ബാവ സന്ധ്യ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കും. 15ന്‌ ഞായറാഴ്‌ച കത്തിഡ്രല്‍ പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു പുതുതായി പണിക്കഴിപ്പിച്ച സണ്‍ഡേ സ്‌കൂള്‍ ബില്‍ഡിംഗിന്റെ കൂദാശ നിര്‍വഹിക്കും. അന്ന്‌ വൈകുന്നേരം എപ്പിംഗ്‌ സെന്റ്‌ മേരീസ്‌ ചര്‍ച്ചില്‍ ബാവ സന്ധ്യ നമസ്‌കാരത്തിനു നേതൃത്വം നല്‍കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാന്‍ബറയും ബ്രിസ്‌ബെനും സന്ദര്‍ശിക്കുന്ന ബാവ അവിടുത്തെ ഓര്‍ത്തഡോക്‌സ്‌ ദേവാലയങ്ങലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

മെല്‍ബണിലെ ഡണ്ടനോങ്ങില്‍ പുതുതായി നിര്‍മ്മിച്ച സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ പള്ളിയുടെ കൂദാശ നിര്‍വഹിക്കുന്നതാണ്‌. നവംബര്‍ 22ന്‌ മെല്‍ബണ്‍ സെന്റ്‌ മേരീസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ കൂര്‍ബാന അര്‍പ്പിക്കും. 23ന്‌ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി കേരളത്തിലേക്ക്‌ മടങ്ങും.
മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹനോന്‍ മാര്‍ ദിയാസ്‌കോറോസ്‌ മെത്രപ്പോലീത്ത, സുന്നഹദോസ്‌ സെക്രട്ടറി ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രപ്പോലീത്ത, കൊച്ചി ഭദ്രാസനാധിപന്‍ ഡോ യാക്കോബ്‌ മാര്‍ ഐറേനിയോസ്‌ മെത്രപ്പോലീത്ത തുടങ്ങിയവരും ബാവയോടൊപ്പം ഉണ്ടാകും.