Breaking News

Trending right now:
Description
 
Dec 22, 2012

മാര്‍ഗരറ്റ്‌ താച്ചറിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

image ലണ്ടന്‍: മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി മാര്‍ഗരറ്റ്‌ താച്ചറിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്‌ടെന്ന്‌ ഔദ്യോഗിക വക്താവ്‌ അറിയിച്ചു. ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയയായ മാര്‍ഗരെറ്റ്‌ സുഖംപ്രാപിച്ചുവരുന്നതായി ഡോക്‌ടര്‍മാര്‍ പറഞ്ഞു. ശസ്‌ത്രക്രിയ പൂര്‍ണ വിജയകരമായിരുന്നുവെന്നും ഡോക്‌ടര്‍മാര്‍ വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ക്കൂടി മാര്‍ഗരറ്റിനു ആശുപത്രിയില്‍ വിശ്രമിക്കേണ്ടിിവരും. ഉരുക്കുവനിത എന്നറിയപ്പെടുന്ന 87കാരിയായ മാര്‍ഗരറ്റ്‌ താച്ചര്‍ ഇരുപതാം നൂറ്റാണ്‌ടില്‍ ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയാണ്‌. 1979 മുതല്‍ 1990 വരെയാണ്‌ മാര്‍ഗരറ്റ്‌ താച്ചര്‍ ബ്രിട്ടന്‍ ഭരിച്ചത്‌. ബ്രിട്ടന്റെ ആദ്യ വനിത പ്രധാനമന്ത്രിയായ മാര്‍ഗരറ്റ്‌ 1975 മുതല്‍ 1990 വരെ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി നേതാവായും പ്രവര്‍ത്തിച്ചു.