Breaking News

Trending right now:
Description
 
Oct 21, 2015

ആലപ്പുഴ വൈ.എം.സി.എ-മുത്തൂറ്റ് ബാസക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ 12 ടീമുകള്‍; മത്സരം 22 മുതല്‍

image ആലപ്പുഴ: വൈ.എം.സി.എ-മുത്തൂറ്റ് ഫിനാന്‍സ് 22-ാമത് പി.എസ്.വിശ്വപ്പന്‍ മെമ്മോറിയല്‍ സൗത്ത് ഇന്ത്യ ഇന്‍വിറ്റേഷന്‍ ബാസക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ 12 ടീമുകള്‍ പങ്കെടുക്കുമെന്നു ജനറല്‍ കണ്‍വീനര്‍ മൈക്കിള്‍ മത്തായി അറിയിച്ചു.

പുരുഷ വിഭാഗത്തില്‍ ചെന്നൈ ഇന്‍കം ടാക്‌സ്, തിരുവനന്തപുരം മാര്‍ ഈവാനിയോസ്, കേരള പോലീസ്, ബി.എസ്.എന്‍.എല്‍, മാര്‍ ബസേലിയോസ് ഇ.സി., ബാംഗളൂര്‍ എ.എസ്.സി., ചങ്ങനാശേരി എസ്.ബി.കോളജ്, കൊച്ചി സെന്‍ട്രല്‍ എക്‌സ്സൈസ്, വനിതാ വിഭാഗത്തില്‍ തിരുവനന്തപുരം കെ.എസ്.ഇ.ബി., ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളജ്, ചങ്ങനാശേരി അസംപ്ഷന്‍ കോളജ്, കോഴിക്കോട് യൂണിവേഴ്‌സിറ്റി എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. ഒക്ടോബര്‍ 22 മുതല്‍ 25 വരെ വൈ.എം.സി.എ ഫഌഡ്‌ലിറ്റ് കോര്‍ട്ടില്‍ നടത്തുന്ന മത്സരങ്ങള്‍ ദിവസവും വൈകുന്നേരം 5.30-ന് ആരംഭിക്കും. 

പുരുഷ വിഭാഗം വിജയികള്‍ക്ക് പി.എസ്.വിശ്വപ്പന്‍ മെമ്മോറിയല്‍, പി.ടി.ചെറിയാന്‍ പാലത്ര മെമ്മോറിയല്‍, രാമവര്‍മ്മ ഡിസ്ട്രിക്ട് ക്ലബ് എവര്‍ റോളിംഗ് ട്രോഫികളും റണ്ണര്‍ അപ്പിന് ഇ.സി.ഏബ്രഹാം ഇലഞ്ഞിക്കല്‍ എവര്‍ റോളിംഗ് ട്രോഫിയും വനിതാ വിഭാഗം വിജയികള്‍ക്ക് കെ.കെ.വര്‍ഗീസ് മെമ്മോറിയല്‍, പി.കെ. പളനിയപ്പന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫികളും റണ്ണര്‍ അപ്പിന് വര്‍ഗീസ് മാത്യു മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും സമ്മാനിക്കും.ഉദ്ഘാടന സമ്മേളനത്തില്‍ ഡോ.ടി.എം.തോമസ് ഐസക് എം.എല്‍.എയും സമാപന സമ്മേളനത്തില്‍ കെ.സി.വേണുഗോപാല്‍ എം.പിയും മുഖ്യാതിഥികളായിരിക്കും.ഡോ.പി.കുരിയപ്പന്‍ വര്‍ഗീസ്-ചെയര്‍മാന്‍, മൈക്കിള്‍ മത്തായി-ജനറല്‍ കണ്‍വീനര്‍, ജോണ്‍ ജോര്‍ജ്- ഓര്‍ഗനൈസിംഗ് സെക്രട്ടറി തുടങ്ങിയവരടങ്ങുന്ന സംഘാടക സമിതിയാണ് ടൂര്‍ണമെന്റിനു നേതൃത്വം നല്കുന്നത്.

ഫോട്ടോ:ആലപ്പുഴ വൈ.എം.സി.എ-മുത്തൂറ്റ് ഫിനാന്‍സ് 22-ാമത് പി.എസ്.വിശ്വപ്പന്‍ മെമ്മോറിയല്‍ സൗത്ത് ഇന്ത്യ ഇന്‍വിറ്റേഷന്‍ ബാസക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റിനായി ഒരുക്കുന്ന ഫഌഡ്‌ലിറ്റ് കോര്‍ട്ട്.