Breaking News

Trending right now:
Description
 
Oct 20, 2015

മഹാത്മഗാന്ധിയുടെ കൊച്ചുമകള്‍ അഞ്ചു കോടി തട്ടിയെടുത്തതായി കേസ്‌

image
മഹാത്മഗാന്ധിയുടെ കൊച്ചു മകള്‍ അഷീഷ്‌ ലത രാംഗോബി(45) നെതിരെ സാമ്പത്തിക തട്ടിപ്പിന്‌ കേസെടുത്തു. ദക്ഷിണാഫ്രിക്കയിലെ ദര്‍ബാനില്‍ വെച്ച്‌ ഏകദേശം 5.38 കോടി തട്ടിയെടുത്തെന്നാണ്‌ പരാതി. മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇള ഗാന്ധിയുടെയും മേവ രാംഗോബിന്റെയും മകളാണ്‌ ആഷീഷ്‌ ലത

നെറ്റ്‌ കെയറിനു സമീപമുള്ള ആസ്‌പത്രിയിലേക്ക്‌ കിടക്ക വിരികളും മറ്റും ഇറക്കുമതി ചെയ്യാനുള്ള ടെന്‍ഡര്‍ ലഭിച്ചെന്നു കാണിച്ച്‌ രണ്ട്‌ പ്രാദ്ദേശിക വ്യാപാരികളില്‍ നിന്ന്‌ 8,31,380 ഡോളര്‍ ( 5.40 കോടി രൂപ) തട്ടിയെടുത്തത്‌. 
മൂന്നു കണ്ടെയ്‌നെറുകളിലായി ഇന്ത്യയില്‍ നിന്നു ലീനന്‍ തുണിത്തരങ്ങള്‍ അയച്ചിട്ടുണ്ടെന്നു ഇവര്‍ വ്യാജ രേഖയുണ്ടാക്കിയാണ്‌ ആഷിഷ്‌ ലത തട്ടിപ്പ്‌ നടത്തിയത്‌ കസംറ്റംസ്‌ ക്ലീയറന്‍സിന്‌ ലക്ഷങ്ങള്‍ വേണമെന്ന പറഞ്ഞാണ്‌ കച്ചവടക്കാരില്‍ നിന്നു പണം തട്ടിയെടുത്തത്‌.