Breaking News

Trending right now:
Description
 
Dec 22, 2012

ഖുറാനെ നിന്ദിച്ചു; യുവാവിനെ തീവെച്ചുകൊന്നു

image ഖുറാനെ നിന്ദിച്ചുവെന്ന്‌ ആരോപിച്ച്‌ പാക്കിസ്ഥാനില്‍ ജനക്കൂട്ടം ഒരാളെ ജീവനോടെ തീവച്ചുകൊന്നു. സിന്ധ്‌ പ്രവിശ്യയിലെ സീറ്റ ഗ്രാമത്തിലാണ്‌ സംഭവം. സീറ്റ ഗ്രാമത്തിലെ ഒരു മോസ്‌കിനുള്ളില്‍ കഴിച്ചുകൂട്ടിയ സഞ്ചാരിയാണ്‌ ജനക്കൂട്ടത്തിന്റെ രോഷത്തിനു ഇരയായത്‌. ഒരു രാത്രി മോസ്‌കിനുള്ളില്‍ കഴിച്ചകൂട്ടിയ ഇയാള്‍ ഖുറാന്റെ ഭാഗങ്ങള്‍ നശിപ്പിച്ചുവെന്നാണ്‌ ആരോപണം. ഇതേത്തുടര്‍ന്ന്‌ പ്രദേശവാസികളില്‍ ചിലര്‍ ഇയാളെ മര്‍ദിച്ചശേഷം പൊലീസ്‌ സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. എന്നാല്‍ പിന്നീട്‌ ഈ വാര്‍ത്ത അറിഞ്ഞെത്തിയ ഇരുന്നൂറോളം വരുന്ന ജനക്കൂട്ടം പൊലീസ്‌ സ്റ്റേഷന്‍ ആക്രമിച്ച്‌ യുവാവിനെ തീവച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ 30 പേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തിട്ടുണ്ട്‌. 

മതനിന്ദയുമായി ബന്ധപ്പെട്ട്‌ 1990 ന്‌ ശേഷം 53 പേരാണ്‌ ജനക്കൂട്ടത്തിന്റെ ആക്രമണത്തിനു ഇരയായിട്ടുള്ളതെന്ന്‌ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. അടുത്തിടെ പാക്കിസ്ഥാനില്‍ ക്രിസ്‌ത്യന്‍ പെണ്‍കുട്ടിയെ മതനിന്ദ കേസില്‍ കുടുക്കിയ സംഭവം രാജ്യാന്തര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതു കെട്ടിച്ചമച്ചതാണെന്നും പെണ്‍കുട്ടിയെ മതനിന്ദക്കേസില്‍ കുടുക്കിയതു പള്ളിയിലെ ഇമാം ആണെന്നും പൊലീസ്‌ കണ്ടെത്തിയിരുന്നു.