Breaking News

Trending right now:
Description
 
Oct 20, 2015

മദര്‍ തെരേസയെ വിശുദ്ധയായി അടുത്തവര്‍ഷം പ്രഖ്യാപിച്ചേക്കും

image വാഴ്‌ത്തപ്പെട്ട മദര്‍ തെരേസയെ അടുത്തവര്‍ഷം വിശുദ്ധയായി പ്രഖ്യാപിച്ചേക്കും. ഡിസംബര്‍ എട്ടു മുതല്‍ അടുത്ത വര്‍ഷം നവംബര്‍ 20വരെ കരുണയുടെ വിശുദ്ധവര്‍ഷമായി ഫ്രാന്‍സിസ്‌ മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇക്കാലയളവില്‍ പ്രഖ്യാപനചടങ്ങ്‌ നടത്തിയേക്കാമെന്നാണ്‌ വത്തിക്കാന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായുള്ള രേഖകള്‍ മാര്‍പാപ്പയ്‌ക്ക്‌ കൈമാറി. വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ തീയതിയും വേദിയും ഫെബ്രുവരിയില്‍ കര്‍ദിനാള്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തു മാര്‍പാപ്പ വ്യക്താക്കിയേക്കും. ബ്രസീലിലെ സാന്റോസ്‌ രൂപതാംഗമായ ഒരാളുടെ തലച്ചോരിലെ ട്യൂമര്‍ ഭേദമായതാണു മദര്‍ തെരേസയുടെ മധ്യസ്ഥതയിലുള്ള ആത്ഭുതമെന്നു സ്ഥിരീകരിച്ചിരുന്നു.