Breaking News

Trending right now:
Description
 
Dec 22, 2012

മാനഭംഗക്കേസുകളില്‍ ഇനി വധശിക്ഷ; നിയമം ഉടന്‍

image ന്യൂഡല്‍ഹി: അപൂര്‍വങ്ങളില്‍ അപൂവമായ മാനഭംഗക്കേസുകളില്‍ വധശിക്ഷ നല്‍കാനുള്ള നിയമഭേദഗതി കൊണ്ടുവരാനുള്ള നിര്‍ദ്ദേശത്തിനു സര്‍ക്കാര്‍ അംഗീകാരം. ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ ജുഡീഷല്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. കേസില്‍ പൊലീസിന്റെ വീഴ്‌ചയും അന്വേഷിക്കും. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. നടപടികള്‍ വേഗത്തിലാക്കാന്‍ കോടതിയോടു അഭ്യര്‍ഥിക്കുമെന്നും ഡല്‍ഹി മാനഭംഗക്കേസിലെ പ്രതികളെല്ലാം പിടിയിലായെന്നും ഷിന്‍ഡെ പറഞ്ഞു. 

സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ക്കു പ്രധാനമന്ത്രിയുടെ അംഗീകാരം ലഭിച്ചതായും ഷിന്‍ഡെ അറിയിച്ചു. ഇതേത്തുടര്‍ന്ന്‌ സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ ഡല്‍ഹിയില്‍ ശനിയാഴ്‌ച അരങ്ങേറിയ പത്തു മണിക്കൂറിലധികം നീണ്ട വന്‍പ്രതിഷേധ സമരത്തിനു അന്ത്യമായെന്നാണ്‌ റിപ്പോര്‍ട്ട്‌. രാഷ്‌ട്രപതി ഭവനു മുന്നില്‍ നടന്ന പ്രതിഷേധ സമരം പൊലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തിയ നടപടിയും അന്വേഷണ വിധേയമാക്കും. ഇതോടൊപ്പം കൃത്യനിര്‍വഹണത്തിലെ വീഴ്‌ച ചൂണ്ടിക്കാട്ടി അഞ്ചു പൊലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌തതായും ഷിന്‍ഡെ അറിയിച്ചു.

പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ്‌ നിര്‍ണായക തീരുമാനുണ്‌ടായത്‌. റെയ്‌സീന കുന്നില്‍ ഉപരോധസമരം സംഘടിപ്പിച്ച ആയിരക്കണക്കിനു പ്രതിഷേധക്കാരെ ദ്രുതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ അടിച്ചമര്‍ത്തിയതു സര്‍ക്കാരിനെതിരായ വികാരം ശക്തമാക്കിയിരുന്നു.