Breaking News

Trending right now:
Description
 
Oct 19, 2015

പൃഥിരാജ്‌ കാണാതെ പോയ കാഞ്ചനേടത്തിയുടെ സ്‌നേഹം കാണാന്‍ ദിലീപ്‌ എത്തി

image
കോഴിക്കോട്‌: സിനിമയില്‍ അനശ്വരപ്രണയ നായകനായ മൊയ്‌തിനെ ഉജ്ജ്വലമാക്കിയ പൃഥിരാജ്‌ കാണാതെ പോയ കാഞ്ചനേടത്തിയുടെ മനസ്‌ കണ്ടത്‌ ദിലീപ്‌.
ബിപി മൊയ്‌തീന്‍ സേവമന്ദിറിന്‌ കെട്ടിടം പണിതു കൊടുക്കുമെന്നു വാഗ്‌ദാനത്തിന്‌ ഉറപ്പു കാഞ്ചനേടത്തിയെ മുക്കത്തു ചെന്നു കണ്ടു നല്‌കിയ ദിലീപ്‌ നവംബര്‍ 15ന്‌ കെട്ടിടത്തിന്‌ തറക്കല്ലിടും. 
മാതൃഭൂമി വാരാന്ത്യപ്പതിപ്പിലെ എന്നു നിങ്ങളുടെ കാഞ്ചനമാല എന്ന വാര്‍ത്ത കണ്ടാണ്‌ ദിലീപ്‌ കാഞ്ചനമാലയെ ഫോണില്‍ വിളിച്ചത്‌. സേവമന്ദിറിന്റെ ഇന്നത്തെ ദുരവസ്ഥ പിന്നീട്‌ മുക്കത്തു എത്തി നേരിട്ടു കാണുകയായിരുന്നു
കാമൂുകനു വേണ്ടി കാമുകന്റെ മരണ ശേഷവും കാമുകി ജീവിക്കുന്നുവെന്ന വാര്‍ത്ത മാത്രമല്ല അദ്ദേഹത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടു പോകുന്നതില്‍ അവര്‍ കാണിച്ച ശുഷ്‌കാന്തിയുമാണ്‌ തന്നെ ആകര്‍ഷിച്ചതെന്ന്‌ ദിലീപ്‌ വ്യക്തമാക്കി.