Breaking News

Trending right now:
Description
 
Oct 19, 2015

കയ്യില്‍ പത്തില്‍ കൂടുതല്‍ കാക്കപുള്ളികള്‍ ഉണ്ടെങ്കില്‍ അര്‍ബുദത്തിന്‌ സാധ്യത

image

കയ്യില്‍ 10ല്‍ കൂടുതല്‍ കാക്കപ്പുള്ളികള്‍ ഉണ്ടെങ്കില്‍ അര്‍ബുദത്തിന്‌ സാധ്യതയെന്നു പഠനം. മെലനോമ എന്ന സ്‌കിന്‍ ക്യാന്‍സറിനാണ്‌ സാധ്യത. വലതുകയ്യിലെ കാക്കപ്പുള്ളികളുടെ എണ്ണം പരിശോധിച്ചാല്‍ ശരീരത്തിലെ മൊത്തം കാക്കപ്പുള്ളികളുടെ എണ്ണം അറിയാന്‍ സാധിക്കും. വലതുകയ്യില്‍ 9ല്‍ കൂടുതല്‍ കാക്കപ്പുള്ളികള്‍ ഉണ്ടെങ്കില്‍ സ്‌ത്രീകളുടെ ശരീരത്തില്‍ 50ല്‍ കൂടുതല്‍ കാക്കപ്പുള്ളികള്‍ കാണാനുള്ള സാധ്യതയുണ്ടെന്നാണ്‌ പഠന റിപ്പോര്‍ട്ട്‌ പറയുന്നത്‌. 11ഉണ്ടെങ്കില്‍ 100ല്‍ കൂടുതല്‍ കാക്കപ്പുള്ളികളും. ശരീരത്തില്‍ നൂറിലധികം കാക്കപ്പുള്ളികള്‍ ഉണ്ടെങ്കില്‍ അര്‍ബുദത്തിനുള്ളസാധ്യത അഞ്ചിരട്ടിയാണെന്നും പഠനം പറയുന്നു. 
ബ്രീട്ടീഷ്‌ ജേണല്‍ ഓഫ്‌ ഡെര്‍മറ്റോളജിയാണ്‌ ഈ പഠനറിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. 3000ത്തോളം ഇരട്ടകളിലാണ്‌ ഗവേഷകര്‍ പഠനം നടത്തിയത്‌. എട്ടുവര്‍ഷത്തോളം നീണ്ട പഠനത്തിന്റെ റിപ്പോര്‍ട്ട്‌ കഴിഞ്ഞദിവസമാണ്‌ പ്രസിദ്ധീകരിച്ചത്‌. 
ബ്രിട്ടനില്‍ ഒരു വര്‍ഷം 13000ല്‍ അധികം ആളുകളെ ബാധിക്കുന്ന രോഗമാണ്‌ സ്‌കിന്‍ ക്യാന്‍സര്‍. 
ശരീരത്തില്‍ കാക്കപ്പുള്ളികള്‍ അസാധാരണമാണെന്നു തോന്നുന്നുണ്ടെങ്കില്‍ അതിന്‌ രൂപത്തിലും നിറത്തിലും എന്തെങ്കിലും മാറ്റം വരുന്നുണ്ടോ എന്നു നോക്കുക. അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ചര്‍മ്മരോഗവിദഗ്‌ധനെ കാണാന്‍ മറക്കേണ്ട.